കാ​ടി​ന് കാ​വ​ലാ​​കാ​ൻ കു​ട്ടി​ക​ളു​ടെ സൈ​ക്കി​ൾ റാ​ലി
Wednesday, February 26, 2020 12:14 AM IST
ക​ൽ​പ്പ​റ്റ: കാ​ട് കാ​ടാ​യി നി​ന്നാ​ലെ നാ​ട് നാ​ടാ​യി നി​ന്നീ​ടു, എ​ന്ന കു​ഞ്ഞു​ണ്ണി മാ​ഷി​ന്‍റെ വ​രി​ക​ൾ ഓ​ർ​മ്മി​പ്പി​ച്ചു​കൊ​ണ്ട് കു​പ്പാ​ടി ഗ​വ.​ഹൈ​സ്കൂ​ളി​ലെ പ​രി​സ്ഥി​തി​ക്ല​ബി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കാ​ട്ടു​തീ പ്ര​തി​രോ​ധ സൈ​ക്കി​ൾ​റാ​ലി ന​ട​ത്തി. കാ​ട് ക​ത്തി​യാ​ൽ മ​ഴ​വെ​ള്ളം മ​ണ്ണി​ലേ​ക്ക് താ​ഴ്ത്താ​നാ​വ​ശ്യ​മാ​യ കാ​ടി​ന്‍റെ ക​ഴി​വു ന​ഷ്ട​പ്പെ​ടു​മെ​ന്നും ഇ​തു മൂ​ലം തോ​ടു​ക​ളും പു​ഴ​ക​ളു​മെ​ല്ലാം വ​റ്റി​വ​ര​ളു​മെ​ന്നും കാ​ട്ടി​ൽ തീ​റ്റ​യും വെ​ള്ള​വു​മി​ല്ലാ​താ​കു​ന്ന​തോ​ടെ കാ​ട്ടു​മൃ​ഗ​ങ്ങ​ൾ കാ​ടി​റ​ങ്ങു​മെ​ന്നും കു​ട്ടി​ക​ൾ റാ​ലി​യി​ലൂ​ടെ ഓ​ർ​മ്മി​പ്പി​ച്ചു.

കു​പ്പാ​ടി ഹൈ​സ്കൂ​ളി​ൽ നി​ന്നാ​രം​ഭി​ച്ച് ബ​ത്തേ​രി കോ​ട്ട​ക്കു​ന്ന്, നാ​ഷ​ണ​ൽ ലൈ​ബ്ര​റി മൂ​ല​ങ്കാ​വ്, എ​പ്പി​ക് ലൈ​ബ്ര​റി നാ​യ്ക്ക​ട്ടി, ക​ല്ലൂ​ർ, മു​ത്ത​ങ്ങ, ന​വോ​ദ​യ ലൈ​ബ്ര​റി ക​ണ്ണ​ങ്കോ​ട്, ന​ന്പി​ക്കൊ​ല്ലി, ബ​ത്തേ​രി ചു​ങ്കം, കു​പ്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ കാ​ട്ടു​തീ പ്ര​തി​രോ​ധ​ത്തെ​ക്കു​റി​ച്ചും ജ​ല​സം​ര​ക്ഷ​ണ​ത്തെ​കു​റി​ച്ചു​മു​ള്ള പ്ര​ഭാ​ഷ​ണ​ങ്ങ​ളും ഫ്ളാ​ഷ്മോ​ബും അ​ത​രി​പ്പി​ച്ചു.

കേ​ര​ള വ​നം വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ റാ​ലി​യി​ൽ 48 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ പി.​കെ. ആ​സി​ഫ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ത്തേ​രി അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ര​മ്യ രാ​ഘ​വ​ൻ, കെ.​വി. മ​ത്താ​യി, ക​വി​ത സ​ന്തോ​ഷ്, അ​നു ഷാ​ജി, കെ.​എ​സ്. ജ​യ​രാ​ജ​ൻ, കെ. ​നാ​ജി​യ, എ​സ്. നീ​ര​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​സ്ഥി​തി ക്ല​ബ് സെ​ക്ര​ട്ട​റി കെ.​എ. എ​ബി​ന സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്‍റ് ആ​ക​ർ​ഷ് ഷാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.