സൈ​നി​ക സ്കൂ​ളി​ന് സ​മീ​പം പു​ലി ഇ​റ​ങ്ങി
Wednesday, February 26, 2020 12:18 AM IST
ഗൂ​ഡ​ല്ലൂ​ർ: കു​ന്നൂ​ർ വെ​ല്ലിം​ഗ്ട​ണ്‍ സൈ​നി​ക സ്കൂ​ളി​ന് സ​മീ​പം പു​ലി ഇ​റ​ങ്ങി. സ്കൂ​ൾ ഗെ​യ്റ്റി​ന് സ​മീ​പ​ത്ത് പു​ലി നി​ൽ​ക്കു​ന്ന ദൃ​ശ്യം സ്കൂ​ളി​ലെ സി​സി​ടി വി​യി​ൽ പ​തി​ഞ്ഞു. ഇ​ത് സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വൈ​റാ​ലി​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം.
ഈ ​മേ​ഖ​ല​യി​ൽ പു​ലി ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​യി​ട്ടു​ണ്ട്. സ​മീ​പ​ത്തെ വ​ന​ത്തി​ൽ നി​ന്നാ​ണ് രാ​ത്രി കാ​ല​ങ്ങ​ളി​ൽ പു​ലി ഇ​റ​ങ്ങി​വ​രു​ന്ന​ത്.

മാ​ധ്യ​മ സെ​മി​നാ​ർ
ന​ട​ത്തി

പു​ൽ​പ്പ​ള്ളി:​വ​യ​നാ​ട് വി​ഷ​ൻ ചാ​ന​ലി​ന്‍റെ​യും വ​യ​നാ​ട് പ്ര​സ് ക്ല​ബി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ എ​സ്എ​ൻ​ഡി​പി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളി​ലെ മാ​ധ്യ​മ ഇ​ട​പെ​ട​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഫി​ലി​പ്സ​ണ്‍ പി. ​ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​യ​നാ​ട് വി​ഷ​ൻ എം​ഡി പി.​എം. ഏ​ലി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഒ​എ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ്, എ​ഴു​ത്തു​കാ​ര​ൻ ഒ.​കെ. ജോ​ണി, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ. ​സ​ജീ​വ​ൻ, ക​മ​ൽ മം​ഗ​ല​ശേ​രി, കെ. ​ഗോ​വി​ന്ദ​ൻ, പി. ​ര​ഘു​നാ​ഥ്, എം.​ഡി. അ​ല​ക്സ്, ബെ​ന്നി മാ​ത്യു, എം. ​സു​ഭാ​ഷ്, എം. ​ജോ​യി, എം.​എ​സ്. അ​മ​ൽ, അ​ജി​ൽ സാ​ലി, പി.​എ. കാ​സിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.