പൊ​ട്ടി​വീ​ണ വൈ​ദ്യു​ത​ിക്ക​ന്പി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് കാ​ട്ടാ​ന ച​രി​ഞ്ഞു
Thursday, February 27, 2020 12:37 AM IST
ഗൂ​ഡ​ല്ലൂ​ർ: ചേ​ര​ന്പാ​ടി ചു​ങ്ക​ത്ത് വ​ന​ത്തി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​ത​ക്ക​ന്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് കാ​ട്ടാ​ന ച​രി​ഞ്ഞു. പ​തി​ന​ഞ്ച് വ​യ​സ് മ​തി​ക്കു​ന്ന കൊ​ന്പ​നാ​ണ് ച​രി​ഞ്ഞ​ത്. വ​ന​ത്തി​ൽ റോ​ന്ത് ചു​റ്റു​ക​യാ​യി​രു​ന്ന വ​ന​പാ​ല​ക​രാ​ണ് കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് എ​സി​എ​ഫ് വി​ജ​യ​ൻ, ചേ​ര​ന്പാ​ടി റേ​ഞ്ച​ർ ന​ല്ല​ത​ന്പി എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഡോ​ക്ട​ർ ഡേ​വി​ഡ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.

കോ​ത്ത​ഗി​രി​യി​ൽ പ​തി​നൊ​ന്ന് ക​ട​ക​ൾ
ക​ത്തി ന​ശി​ച്ചു

ഉൗ​ട്ടി: കോ​ത്ത​ഗി​രി​യി​ൽ പ​തി​നൊ​ന്ന് ക​ട​ക​ൾ ക​ത്തി ന​ശി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. കോ​ത്ത​ഗി​രി പ​ഞ്ചാ​യ​ത്ത് കോം​പ്ല​ക്സി​ലെ ക​ട​ക​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്. 50 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യാ​ണ് പി​ന്നീ​ട് മ​ണി​ക്കൂ​റു​ക​ളോ​ളം ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ ​അ​ണ​ച്ച​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.