വോ​ള​ണ്ടി​യ​ർ​മാ​രാ​യി ദു​ര​ന്ത നി​വാ​ര​ണ സേ​നാം​ഗ​ങ്ങ​ൾ
Friday, March 27, 2020 10:45 PM IST
ക​ൽ​പ്പ​റ്റ: സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വോ​ള​ണ്ടി​യ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ദു​ര​ന്ത നി​വാ​ര​ണ സേ​നാം​ഗ​ങ്ങ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 700 വ​നി​താ വി​ജി​ല​ന്‍റ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളും 300 ദു​ര​ന്ത നി​വാ​ര​ണ സേ​നാം​ഗ​ങ്ങ​ളും ജി​ല്ല​യി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​രാ​ണ്.
ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കൊ​റോ​ണ ജാ​ഗ്ര​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് സേ​നാം​ഗ​ങ്ങ​ളു​ടെ സേ​വ​നം ഉ​റ​പ്പ് വ​രു​ത്തും.