ര​ണ്ട​ര​ക്കോ​ടി മു​ട​ക്കി നി​ർ​മി​ച്ച വെജിറ്റബിള്‌ ആൻഡ് ബ​നാ​ന​പാ​യ്ക്ക് ഹൗ​സ് നോ​ക്കു​കു​ത്തി​യാ​യി
Saturday, March 28, 2020 11:25 PM IST
ക​ൽ​പ്പ​റ്റ: അ​ഞ്ചു​കു​ന്നു ക​മ്മ​ന​യി​ലെ വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ബ​നാ​ന പാ​യ്ക്ക് ഹൗ​സ് നോ​ക്കു​കു​ത്തി​യാ​യി. ഫ്രീ​സ​ർ സം​വി​ധാ​ന​ത്തോ​ടെ​യു​ള്ള പാ​യ്ക്ക് ഹൗ​സ് നാ​ലു​മാ​സ​മാ​യി പൂ​ട്ടി​യി​ട്ടി​രി​ക്ക​യാ​ണ്.

അ​ഗ്രി​ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് പ്രോ​സ​സ്ഡ് ഫു​ഡ് പ്രൊ​ഡ​ക്ട്സ് എ​ക്സ്പോ​ർ​ട്ട് ഡ​വ​ല​പ്പ്മെ​ന്‍റ് അ​ഥോ​റി​റ്റി​യും സം​സ്ഥാ​ന സ​ർ​ക്കാ​രും 2.49 കോ​ടി രൂ​പ അ​ട​ങ്ക​ലി​ൽ നി​ർ​മി​ച്ച​താ​ണ് പാ​യ്ക്ക് ഹൗ​സ്. 2016 ന​വം​ബ​ർ നാ​ലി​നാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. 30 ട​ണ്‍ പ​ച്ച​ക്ക​റി​ക​ളും നേ​ന്ത്ര​ക്കു​ല​ക​ളും കേ​ടു​കൂ​ടാ​തെ മാ​സ​ങ്ങ​ളോ​ളം സൂ​ക്ഷി​ക്കാ​നും വി​ൽ​ക്കാ​നും ക​ർ​ഷ​ക​ർ​ക്കു സ​ഹാ​യ​ക​മാ​കു​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു പാ​യ്ക്ക് ഹൗ​സി​ന്‍റെ രൂ​പ​ക​ൽ​പ​ന. നേ​ന്ത്ര​ക്കാ​യ​യും പ​ച്ച​ക്ക​റി​ക​ളും സം​സ്ക​രി​ച്ചു മൂ​ല്യ​വ​ർ​ധി​ത വ​സ്തു​ക്ക​ളാ​ക്കി പാ​യ്ക്കു​ചെ​യ്തു വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും 20,000 അ​ടി ച​തു​ര​ശ്ര വി​സ്തീ​ർ​ത്തി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലു​ണ്ട്.

ന​ല്ലൂ​ർ​നാ​ട് വി​ല്ലേ​ജി​ൽ​പ്പെ​ട്ട ക​മ്മ​ന കു​രി​ശി​ങ്ക​ലി​ൽ സ്വ​കാ​ര്യ ഭൂ​മി 15 വ​ർ​ഷ​ത്തെ പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് പാ​യ്ക്ക്ഹൗ​സ് സ്ഥാ​പി​ച്ച​ത്. സ്ഥാ​പ​ന​ത്തി​ൽ ഉ​പ​യോ​ഗ​ത്തി​നു 25.26 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ഒ​രു റീ​ഫ​ർ വാ​നും മൂ​ന്നു പി​ക്ക​പ്പ് വാ​നു​ക​ളും വാ​ങ്ങി​യി​ട്ടു​ണ്ട്. പാ​യ്ക്ക് ഹൗ​സി​നു മാ​ത്ര​മാ​യി പ്ര​ത്യേ​കം ട്രാ​ൻ​സ്ഫോ​ർ​മ​റും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ൽ​നി​ന്നും ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും നേ​ന്ത​ക്കു​ല​ക​ളും പാ​യ്ക്ക ഹൗ​സി​ലെ​ത്തി​ച്ചു സം​സ്ക​രി​ച്ചി​രു​ന്നു. വി​എ​ഫ്പി​സി​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ നേ​ന്ത്ര​ക്കാ​യ സം​ഭ​ര​ണം വൈ​കാ​തെ നി​ല​ച്ചു. പി​ന്നീ​ട് കോ​ട്ട​യം സ്വ​ദേ​ശി​യാ​യ ക​യ​റ്റു​മ​തി​ക്കാ​ര​നു സ്ഥാ​പ​നം വാ​ട​ക​യ്ക്കു ന​ൽ​കി. ഇ​ദ്ദേ​ഹം ച​ക്ക​യും ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു ഉ​ള്ളി​യും കൊ​ണ്ടു​വ​ന്നു കു​റ​ച്ചു​കാ​ലം സം​സ്ക​ര​ണം ന​ട​ത്തി. ച​ക്ക സീ​സ​ണ്‍ ക​ഴി​യു​ക​യും ഉ​ള്ളി​വി​ല ഉ​യ​രു​ക​യും ചെ​യ്ത​തോ​ടെ സം​സ്ക​ര​ണം നി​ർ​ത്തി. ഇ​തോ​ടെ പൂ​ട്ടി​യ​താ​ണ് സ്ഥാ​പ​നം.

പാ​യ്ക്ക്ഹൗ​സി​ലെ പ്രീ​സ​ർ സം​വി​ധാ​ന​ത്തോ​ടെ​യു​ള്ള ഗോ​ഡൗ​ണ്‍ പൂ​ട്ടി​ക്കി​ട​ക്കു​ന്പോ​ഴാ​ണ് ജി​ല്ല​യി​ൽ ഹോ​ർ​ട്ടി​കോ​ർ​പ് സം​ഭ​രി​ച്ച ട​ണ്‍ ക​ണ​ക്കി​നു നേ​ന്ത്ര​ക്കു​ല പ​ഴു​ത്തു​ന​ശി​ച്ച​ത്.