വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​സ് അ​നു​വ​ദി​ക്കും
Sunday, March 29, 2020 10:36 PM IST
ക​ൽ​പ്പ​റ്റ: മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും സം​സ്ഥാ​ന​ത്തെ മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്നു​മു​ള്ള അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​മാ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​ത​ത്തി​ന് വ​യ​നാ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. ക​ർ​ണാ​ട​ക​യി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് നൂ​ൽ​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്നും ത​മി​ഴ് നാ​ട്ടി​ലേ​ക്കു​ള്ള​വ​യ്ക്ക് ക​ള​ക്ട​റേ​റ്റി​ൽ നി​ന്നും പാ​സ് ന​ൽ​കും. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും സം​യു​ക്ത കൗ​ണ്ട​റാ​ണ് ഇ​തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കൊ​ണ്ടു​വ​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത ആ​ർ​ടി​ഒ​യും വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​റും സ​ഹാ​യി​യും കൊ​റോ​ണ ക്വാ​റ​ന്ൈ‍​റ​നി​ൽ ഉ​ള്ള​വ​ര​ല്ലെ​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പും ഉ​റ​പ്പു വ​രു​ത്തും. വാ​ഹ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ന് അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും ക​ട​ക്കു​ന്പോ​ൾ അ​ണു​വി​മു​ക്ത​മാ​ക്ക​ണം. മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്കും ക​ർ​ണാ​ട​ക​യി​ലേ​ക്കും പോ​കാ​ൻ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും അ​ത​ത് ജി​ല്ല​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച പാ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​കൗ​ണ്ട​റു​ക​ളി​ൽ നി​ന്ന് പു​തി​യ പാ​സ് വാ​ങ്ങ​ണം.
വ​യ​നാ​ട്ടി​ൽ നി​ന്ന് സം​സ്ഥാ​ന​ത്തെ മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ത​ത് പ്ര​ദേ​ശ​ത്തെ വി​ല്ലേ​ജു​ക​ളി​ൽ നി​ന്ന് പാ​സ് ന​ൽ​കും. അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​മാ​യി ജി​ല്ല​ക്ക​ക​ത്ത് സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ച സ​ത്യ​പ്ര​സ്താ​വ​ന ക​രു​തേ​ണ്ട​താ​ണ്.
സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​ത​ത്തി​ന് മാ​ത്ര​മേ പാ​സ് അ​നു​വ​ദി​ക്കു​ക​യു​ള്ളു. ഡ്രൈ​വ​റും സ​ഹാ​യി​യും തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ര​ണ്ട് ഫോ​ട്ടോ​യും ക​രു​ത​ണം. വാ​ഹ​ന​ത്തി​ൽ ര​ണ്ടി​ൽ കൂ​ടു​ത​ൽ പേ​രെ അ​നു​വ​ദി​ക്കി​ല്ല.