പി​ക്ക​പ്പ് ജീ​പ്പു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ​ക്കു പ​രി​ക്ക്
Thursday, April 2, 2020 10:53 PM IST
മാ​ന​ന്ത​വാ​ടി: മൈ​സൂ​രു റോ​ഡി​ലെ ചെ​റ്റ​പ്പാ​ല​ത്തു പി​ക്ക​പ്പ് ജീ​പ്പു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ക​ർ​ണാ​ട​ക സ്വ​ദേ​ശി നാ​ഗ​രാ​ജ്, ഇ​രി​ട്ടി ഇ​രി​ക്കൂ​റി​ലെ മ​ർ​ഷൂ​ദ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും വി​ൻ​സ​ന്‍റ്ഗി​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി.

ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു പ​ച്ച​ക്ക​റി​യു​മാ​യി ഇ​രി​ക്കൂ​റി​ലേ​ക്കു വ​രി​ക​യും പ​ച്ച​ക്ക​റി ഇ​റ​ക്കി​യ​ശേ​ഷം മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്നു ക​ർ​ണാ​ട​ക​യി​ലെ ഹാ​ൻ​ഡ്പോ​സ്റ്റി​ലേ​ക്കു പോ​കു​ക​യു​മാ​യി​രു​ന്ന പി​ക്ക​പ്പ് ജീ​പ്പു​ക​ളാ​ണ് ഇ​ന്ന​ലെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​ഗ്നി-​ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണ് മ​ർ​ഷൂ​ദി​നെ വാ​ഹ​ന​ത്തി​ൽ​നി​ന്നു പു​റ​ത്തെ​ടു​ത്ത​ത്.