വ​യ​നാ​ട് ജി​ല്ല​യ്ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Friday, April 3, 2020 11:29 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക് ഡൗ​ണി​ൽ ദു​രി​ത​ജീ​വി​ത​മ​നു​ഭ​വി​ക്കു​ന്ന വ​യ​നാ​ട് ജി​ല​യ്ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് യു​വ​ജ​ന പ​ക്ഷം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷൈ​ജോ ഹ​സ്‌​സ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് ന​ശി​ച്ച കാ​ർ​ഷി​ക മേ​ഖ​ല​യെ തി​രി​ച്ചു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലോ​ക് ഡൗ​ണ്‍ ഉ​ണ്ടാ​യ​ത്. ഇ​ത് മൂ​ലം കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ സം​ഭ​രി​ക്കാ​നും വി​റ്റ​ഴി​ക്കാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ. ഈ ​സ്ഥി​തി​വി​ശേ​ഷം തു​ട​ർ​ന്ന് പോ​യാ​ൽ വാ​യ്പ​യെ​ടു​ത്ത് കൃ​ഷി ചെ​യ്ത കൃ​ഷി​ക്കാ​ർ ബു​ദ്ധി​മു​ട്ടി​ലാ​വും. വി​ക​സ​ന മു​ര​ടി​പ്പ്, അ​ടി​സ്ഥാ​ന വി​ക​സ​ന രം​ഗ​ത്തെ പോ​രാ​യ്മ​ക​ൾ, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ ത​ല​ങ്ങ​ളി​ൽ വ​ന്ന വീ​ഴ്ച്ച എ​ന്നി​വ ജി​ല്ല​യെ പി​ന്നോ​ട്ട​ടി​ച്ചു. ഈ ​അ​വ​സ്ഥ മാ​റ്റി​യെ​ടു​ക്കു​വാ​ൻ പ്ര​ത്യേ​ക പാ​ക്കേ​ജ് അ​ടി​യ​ന്ത​ര​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ഷൈ​ജോ ആ​വ​ശ്യ​പ്പെ​ട്ടു.