കോ​ണ്‍​ഗ്ര​സ് സ​മ​രം ന​ട​ത്തി
Tuesday, May 26, 2020 10:49 PM IST
ഗൂ​ഡ​ല്ലൂ​ർ: യു​പി​എ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ക​ർ​ഷ​ക​ർ​ക്കാ​യു​ള്ള 100 യൂ​ണി​റ്റ് സൗ​ജ​ന്യ വൈ​ദ്യു​തി നി​ർ​ത്ത​ലാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗൂ​ഡ​ല്ലൂ​ർ-​പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്പി​ൽ സ​മ​രം ന​ട​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്ന് സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.
സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​ംനടത്തി. പ​ന്ത​ല്ലൂ​ർ ഇ​ന്ത്യ​ൻ ബാ​ങ്കി​ന് മു​ന്പി​ലും ദേ​വാ​ല, ഉ​പ്പ​ട്ടി, നാ​ടു​കാ​ണി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ത​പാ​ൽ ഓ​ഫീ​സ് എ​ന്നി​വ​ക്ക് മു​ന്പി​ലു​മാ​ണ് സ​മ​രം ന​ട​ന്ന​ത്. കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജി​ല്ലാ നേ​താ​ക്ക​ൾ നേ​തൃ​ത​ം ന​ൽ​കി.