മു​ത്ത​ങ്ങ വ​ഴി കേ​ര​ള​ത്തി​ലെ​ത്തി​യ​വ​രു​ടെ എ​ണ്ണം 12,000 ക​വി​ഞ്ഞു
Sunday, May 31, 2020 11:05 PM IST
ക​ൽ​പ്പ​റ്റ: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു മേ​യ് നാ​ലി​നു​ശേ​ഷം മു​ത്ത​ങ്ങ വ​ഴി കേ​ര​ള​ത്തി​ലെ​ത്തി​യ​വ​രു​ടെ എ​ണ്ണം 12,000 ക​വി​ഞ്ഞു. മേ​യ് 29 വ​രെ 4,908 വാ​ഹ​ന​ങ്ങ​ളി​ലാ​യി 8,380 പു​രു​ഷ​ൻ​മാ​രും 2,989 സ്്ത്രീ​ക​ളും 1,210 കു​ട്ടി​ക​ളും അ​ട​ക്കം 12,759 പേ​രാ​ണ് മു​ത്ത​ങ്ങ​യി​ലൂ​ടെ എ​ത്തി​യ​ത്. ഇ​തി​ൽ 1,225 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. മേ​യ് അ​ഞ്ചി​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ അ​തി​ർ​ത്തി​യി​ലെ​ത്തി​യ​ത്-703 പേ​ർ. നോ​ർ​ക്ക​യി​ലും കോ​വി​ഡ് ജാ​ഗ്ര​ത ആ​പ്പി​ലും ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​രും ഇ​തി​ലു​ൾ​പ്പെ​ടും. അ​തി​ർ​ത്തി​യി​ലെ​ത്തു​ന്ന​വ​ർ​ക്കാ​യി ര​ണ്ടു ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റു​ക​ളാ​ണ് മു​ത്ത​ങ്ങ​യി​ലും സ​മീ​പ​ത്തു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

അം​ശാ​ദാ​യം വ​ർ​ധി​പ്പി​ച്ചു

ക​ൽ​പ്പ​റ്റ: കേ​ര​ള ത​യ്യ​ൽ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്കേ​ണ്ട അം​ശാ​ദാ​യം പ്ര​തി​മാ​സം 20 രൂ​പ​യി​ൽ നി​ന്ന് 50 രൂ​പ​യാ​യി ഉ​യ​ർ​ത്തി.