വ​ന​പാ​ല​ക​ർ​ക്ക് തോ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Friday, June 5, 2020 11:06 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ലെ മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ​യും ഗൂ​ഡ​ല്ലൂ​ർ ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ലെ​യും വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് തോ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. റേ​ഞ്ച​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ഉൗ​ട്ടി ഷൂ​ട്ടിം​ഗ് മ​ട്ട​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. മു​തു​മ​ല ക​ടു​വാ സം​ര​ക്ഷ​ണ കേ​ന്ദ്രം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ചെ​ന്പ​ക പ്രി​യ നേ​തൃ​ത്വം ന​ൽ​കി. ര​ണ്ട് ദി​വ​സ​ത്തെ പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കി​യ​ത്. ആ​ദ്യ​മാ​യി​ട്ടാ​ണ് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് തോ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. അ​പ​ക​ട സാ​ഹ​ച​ര്യ​ത്തി​ൽ തോ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണി​ത്.