നിർധന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്ത് മാം​ഗോ ഫോ​ണ്‍
Saturday, June 6, 2020 11:49 PM IST
ക​ൽ​പ്പ​റ്റ: ഓ​ണ്‍​ലൈ​ൻ പ​ഠ​ന സ​ഹാ​യ​ത്തിന് നിർധന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന മാം​ഗോ ഫോ​ണ്‍ ക​ന്പ​നി വ​യ​നാ​ട്ടി​ൽ ഫോ​ണ്‍ വി​ത​ര​ണം തു​ട​ങ്ങി. കേ​ര​ള​ത്തി​ലെ നി​ർ​ധ​ന​രാ​യ നി​ര​വ​ധി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നാ​ലാ​ണ് എം ​ഫോ​ണ്‍ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
നി​ര​വ​ധി സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​ർ​ഷ​ഭാ​ര​തി​ന്‍റെ​യും സേ​വ് വ​യ​നാ​ടി​ന്‍റെ​യും മൂ​ങ്ങ​നാ​നി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലേയും നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ളെ ക​ണ്ടെ​ത്തി മൊ​ത്ത​മാ​യി ര​ണ്ട് കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഫോ​ണു​ക​ൾ കൈ​മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

25,000 രൂ​പ വി​ല​യു​ള്ള 7 എ​സ്, 7 പ്ല​സ് സ്മാർട് ഫോ​ണു​ക​ൾ അ​ഞ്ഞൂ​റി​ല​ധി​കം ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്യു​ം. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും അ​ധ്യാ​പ​ക​രും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് പ​കു​തി​യി​ൽ താ​ഴെ വി​ല​യ്ക്ക് ഏ​താ​നും ദി​വ​സം www.mphone.inഎ​ന്ന വെ​ബ് സൈ​റ്റി​ൽ നി​ന്നും സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ ​ല​ഭി​ക്കു​ം. ഇവ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ക​സ്റ്റ​മ​ർ​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്ന് ക​ന്പ​നി​ ചെ​യ​ർ​മാ​ൻ റോ​ജി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.