ജി​ല്ലാ സ്റ്റേ​ഡി​യം: ഒ​ന്നാം​ഘ​ട്ടം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്നു
Saturday, June 6, 2020 11:49 PM IST
ക​ൽ​പ്പ​റ്റ: മു​ണ്ടേ​രി മ​ര​വ​യ​ലി​ലെ വ​യ​നാ​ട് ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഒ​ന്നാം​ഘ​ട്ടം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്നു. 13 കോ​ടി രൂ​പ അ​ട​ങ്ക​ലി​ൽ പ്ര​ഥ​മ​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ 90 ശ​ത​മാ​നം പ്ര​വൃ​ത്തി​യും ന​ട​ത്തി​യ​താ​യി സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗം കെ. ​റ​ഫീ​ക്ക്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എം. ​മ​ധു, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലീം ക​ട​വ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

വി​ഐ​പി ലോ​ഞ്ച്, ഹോ​സ്റ്റ​ൽ, ശൗ​ചാ​ല​യം, ജ​ല​വി​ത​ര​ണം, വൈ​ദ്യു​തീ​ക​ര​ണം, മ​ഴ​വെ​ള്ള​സം​ഭ​ര​ണം, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക്, ചു​റ്റു​മ​തി​ൽ, ഡ്രൈ​നേ​ജ്, ഫു​ട്ബോ​ൾ ഗ്രൗ​ണ്ട്, പ​വ​ലി​യ​ൻ. ഫ്ഡ്ലി​റ്റ് ട​വ​ർ എ​ന്നി​വ ആ​ദ്യ​ഘ​ട്ടം പ്ര​വൃ​ത്തി​ക​ളാ​ണ്.

ര​ണ്ടാം​ഘ​ട്ട​ത്തി​ലെ പ്ര​ധാ​ന പ്ര​വൃ​ത്തിയായ ആ​റു കോ​ടി രൂ​പ ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന എ​ട്ടു​വ​രി സി​ന്ത​റ്റി​ക് ട്രാ​ക്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ജി​ല്ലാ സ്റ്റേ​ഡി​യം യാ​ഥാ​ർ​ഥ്യ​മാ​കും.

എം.​ജെ. വി​ജ​യ​പ​ദ്മ​നാ​ണ് 1998ൽ 7.88 ​ഏ​ക്ക​ർ ഭൂ​മി 20 പേ​രി​ൽ​നി​ന്നു വി​ല​യ്ക്കു​വാ​ങ്ങി സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​നു സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​നു വി​ട്ടു​കൊ​ടു​ത്ത​ത്. വി​ജ​യ​പ​ദ്മ​ന്‍റെ പി​താ​വും മു​ൻ എം​പി​യു​മാ​യ പ​രേ​ത​നാ​യ എം.​കെ. ജി​ന​ച​ന്ദ്ര​ന്‍റെ പേ​രി​ലാ​ണ് സ്റ്റേ​ഡി​യം. അ​ന്താ​രാ​ഷ്ട നി​ല​വാ​ര​ത്തി​ലു​ള്ള ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്കു യോ​ജി​ച്ച​വി​ധം സ്റ്റേ​ഡി​യ​ത്തി​ൽ സ്ഥാ​പി​ച്ച ഒ​ന്പ​തു ഫ്ള​ഡ്ലി​റ്റ് ട​വ​റു​ക​ളു​ടെ സ്വി​ച്ച്ഓ​ണ്‍ ക​ർ​മം സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ്, വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. നാ​സ​ർ, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി.​പി. ആ​ലി, വി.​പി. ശോ​ശാ​മ്മ, ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. ശ്രേ​യാം​സ്കു​മാ​ർ, ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി നാ​സ​ർ മ​ച്ചാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.