ആ​ദി​വാ​സി യു​വ​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Tuesday, July 7, 2020 9:44 PM IST
മാ​ന​ന്ത​വാ​ടി: ആ​ദി​വാ​സി യു​വ​തി​യെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ണ്ടി​ക്ക​ട​വ് അ​ഗ്ര​ഹാ​രം പ​ണി​യ കോ​ള​നി​യി​ലെ ഷി​ബു-​സോ​ണി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ഷി​ജി​ന​യാ​ണ്(19) മ​രി​ച്ച​ത്. കാ​പ്പും​കു​ന്നു കോ​ള​നി​യി​ലെ വി​ഷ്ണു​വാ​ണ് ഭ​ർ​ത്താ​വ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഷി​ജി​ന ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ​നി​ന്നു പാ​ണ്ടി​ക്ക​ട​വി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്.