മ​ണ്ണ് പ​ര്യ​വേ​ഷ​ണ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്
Monday, July 13, 2020 11:07 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ മ​ണ്ണ് പ​ര്യ​വേ​ഷ​ണ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് മാ​സ​ങ്ങ​ളാ​യി ശ​ന്പ​ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് വി​ഷ​യ​ത്തി​ൽ ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും എ​ൻ​ജി​ഒ സം​ഘ് ജി​ല്ലാ സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജീ​വ​ന​ക്കാ​ർ​ക്ക് എ​ൽ​ഐ​സി, ഹൗ​സിം​ഗ് ലോ​ണ്‍ അ​ട​ക്ക​മു​ള്ള വി​വി​ധ​ത​രം ലോ​ണു​ക​ൾ, പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് വി​ഹി​തം ഉ​ൾ​പ്പെ​ടെ മു​ട​ങ്ങി​യ​തി​നാ​ലും ആ​ശ​ങ്ക​യി​ലാ​ണ്.
മ​ണ്ണ് സം​ര​ക്ഷ​ണ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ല​വി​ൽ ശ​ന്പ​ളം ത​ട​ഞ്ഞ് വെ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത് 2020-21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ബ​ജ​റ്റ് വി​ഹി​തം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന​താ​ണ്.
ഇ​ത്ത​ര​ത്തി​ൽ വ​കു​പ്പ് മേ​ധാ​വി​യു​ടെ ഏ​ക​പ​ക്ഷീ​യ​മാ​യ ഉ​ത്ത​ര​വി​ലൂ​ടെ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം പി​ടി​ച്ചു വെ​ക്കു​ന്ന​ത് രാ​ജ്യ​ത്തെ നി​യ​മ​ത്തി​ന് എ​തി​രാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​കു​പ്പ് മേ​ധാ​വി, ജി​ല്ലാ ക​ള​ക്ട​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് നി​വേ​ത​നം ന​ൽ​കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.
സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​എം. മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് എം.​കെ. പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സ​മി​തി അം​ഗ​ങ്ങ​ളാ​യ വി.​പി. ബ്രി​ജേ​ഷ്, സ​രേ​ഷ്, സ​ന്തോ​ഷ് ന​ന്പ്യാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ കെ. ​മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.