കേ​ര​ളം ഭ​രി​ക്കു​ന്ന​തു ക​ള്ള​ക്ക​ട​ത്തു​കാ​ർ​ക്കു ഒ​ത്താ​ശ ചെ​യ്യു​ന്ന സ​ർ​ക്കാ​ർ:​ കെ.​പി. അ​നി​ൽ​കു​മാ​ർ
Tuesday, July 14, 2020 10:59 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ളം ഭ​രി​ക്കു​ന്ന​തു ക​ള്ള​ക്ക​ട​ത്തു​കാ​ർ​ക്കു ഒ​ത്താ​ശ ചെ​യ്യു​ന്ന സ​ർ​ക്കാ​രാ​ണെ​ന്നു കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. അ​നി​ൽ​കു​മാ​ർ. മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണം നേ​രി​ടു​ക, സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ണ​ത്തോ​ടു ആ​ർ​ത്തി​യു​ള്ള സി​പി​എ​മ്മി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സ്വ​ർ​ണ​ക്ക​ട​ത്ത് വ​ലി​യ വി​ഷ​യ​മ​ല്ല. കേ​സി​ൽ എ​ൻ​ഐ​എ അ​ന്വേ​ഷ​ണം സ്വാ​ഗ​താ​ർ​ഹ​മാ​ണ്. എ​ന്നാ​ൽ ഏ​ജ​ൻ​സി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ന് പ​രി​ധി​യു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. രാ​ജ്യാ​ന്ത​ര ബ​ന്ധ​മു​ള്ള കേ​സാ​യ​തി​നാ​ൽ ഇ​ന്‍റ​ർ​പോ​ളി​ന്‍റെ​യ​ട​ക്കം സ​ഹാ​യം തേ​ട​ണ​മെ​ങ്കി​ൽ സി​ബി​ഐ വേ​ണം. ഐ​ടി സെ​ക്ര​ട്ട​റി​യും, പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ശി​വ​ശ​ങ്ക​ര​നെ മു​ഖ്യ​മ​ന്ത്രി സം​ര​ക്ഷി​ക്കു​ക​യാ​ണ്.​

മ​ർ​മ​പ്ര​ധാ​ന​മാ​യ കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ​നി​ന്നു ചോ​ർ​ന്നി​ല്ലെ​ന്നു പ​റ​യാ​നാ​കി​ല്ലെ​ന്നും അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ. ​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. റോ​സ​ക്കു​ട്ടി, നേ​താ​ക്ക​ളാ​യ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​എ​ൽ. പൗ​ലോ​സ്, പി.​കെ. ജ​യ​ല​ക്ഷ്മി, പി.​പി. ആ​ലി, വി.​എ. മ​ജീ​ദ്, എ. ​പ്ര​ഭാ​ക​ര​ൻ, എ​ൻ.​കെ. വ​ർ​ഗീ​സ്, എം.​ജി. ബി​ജു, നി​സി അ​ഹ​മ്മ​ദ്, എ​ൻ.​സി. കൃ​ഷ്ണ​കു​മാ​ർ, എ​ട​ക്ക​ൽ മോ​ഹ​ന​ൻ, ആ​ർ.​പി. ശി​വ​ദാ​സ്, എ​ക്ക​ണ്ടി മൊ​യ്തൂ​ട്ടി, പി.​കെ. അ​നി​ൽ​കു​മാ​ർ, ക​മ്മ​ന മോ​ഹ​ന​ൻ, കെ.​ഇ. വി​ന​യ​ൻ, ചി​ന്ന​മ്മ ജോ​സ്, വേ​ണു​ഗോ​പാ​ൽ, ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, ജോ​ഷി സി​റി​യ​ക്, സം​ഷാ​ദ് മ​ര​ക്കാ​ർ, അ​നി​ൽ എ​സ്. നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.