മുഖ്യമന്ത്രിയുടെ നി​ല​പാ​ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ അ​പ​മാ​നി​ക്കു​ന്ന​തെന്ന്
Tuesday, August 4, 2020 11:08 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ നിയന്ത്രണം പോലീസിനെ ഏൽപ്പിച്ചത് ആ​രോ​ഗ്യ വ​കു​പ്പി​നെ മു​ഖ്യ​മ​ന്ത്രി​ക്ക് വി​ശ്വ​സം ഇ​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണെന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലു​ണ്ടാ​യ വീ​ഴ്ച​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ മ​ന്ത്രി​ക്കു​മാ​ണ്. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ചെ​യ്യേണ്ട ജോ​ലി പോ​ലും പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ച​ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ക​ൾ എ​ങ്ങ​നെ​യാ​ണ് ന​ട​ത്തേ​ണ്ട​ത് എ​ന്ന കാ​ര്യം മു​ഖ്യ​മ​ന്ത്രി​ക് ഇ​പ്പോ​ഴും വ്യ​ക്ത​മാ​യി​ട്ടി​ല്ല എ​ന്ന​തി​ന് തെ​ളി​വാ​ണെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഗ​സ്റ്റി​ൻ പു​ൽ​പ്പ​ള്ളി, മു​സ്ത​ഫ എ​റ​ന്പ​യി​ൽ, സി​റി​ൽ ജോ​സ്, അ​സീ​സ് വാ​ളാ​ട്, എ​ബി​ൻ മു​ട്ട​പ്പ​ള്ളി​ൽ തു​ട​ക്കി​യ​വ​ർ പ്ര​സം​ഗി​ച്ചു.