ക​ണ്ടെ​യ്ൻ​മെ​ന്‍റ് പ​രി​ധി​യി​ൽ നി​ന്ന് സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​രം ഒ​ഴി​വാ​ക്കി
Sunday, August 9, 2020 11:39 PM IST
ക​ൽ​പ്പ​റ്റ: പൂ​ർ​ണ​മാ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യ ക​ൽ​പ്പ​റ്റ​യി​ൽ ഭ​ര​ണ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ സി​വി​ൽ സ്റ്റേ​ഷ​നും 100 മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ പ​രി​ധി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
ത​രി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട് (കോ​ട്ട​കു​ന്ന്), ഒ​ന്പ​ത് (കാ​വും​മ​ന്ദം) വാ​ർ​ഡു​ക​ൾ, പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് അ​ഞ്ച് (നീ​ർ​വാ​രം) എ​ന്നി​വ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള പ്ര​ഖ്യാ​പി​ച്ചു.

സുൽത്താൻ ബത്തേരിയിൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്വി​റ്റ് ഇ​ന്ത്യ ദി​നം ആ​ച​രി​ച്ചു. ഗാ​ന്ധി പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യാ​ണ് ആ​ച​രി​ച്ച​ത്. ജോ​യി​ച്ച​ൻ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ര്യാ​ക്കോ​സ് ആ​ന്‍റ​ണി, സി​ബി​ച്ച​ൻ ക​രി​ക്കേ​ടം, ജോ​സ് ചെ​റു​വ​ള്ളി​ൽ, സ​ണ്ണി ജോ​സ​ഫ്, ടോ​മി പാ​ണ്ടി​ശേ​രി, അ​നി​ൽ എ​സ്. നാ​യ​ർ, മാ​ണി അ​ന്പ​ല​ത്തു​രു​ത്തേ​ൽ, ലൂ​ക്കോ​സ് ത​റ​പ്പേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.