നിരവധി ആ​ദി​വാ​സി​ക​ൾ​ക്കു വ​യ​റി​ള​ക്കം; ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​താ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു
Friday, August 14, 2020 11:03 PM IST
ക​ൽ​പ്പ​റ്റ: മീ​ന​ങ്ങാ​ടി അ​പ്പാ​ട് യൂ​ക്കാ​ലി കോ​ള​നി​യി​ൽ മു​പ്പ​തോ​ളം പേ​ർ​ക്ക് വ​യ​റി​ള​ക്കം ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ജാ​ഗ്ര​താ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ജി​ല്ലാ സ​ർ​വൈ​ല​ൻ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഡോ.​നൂ​ന​മ​ർ​ജ, ഡോ.​സാ​വ​ൻ, ഡോ.​പ്രി​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച​ശേ​ഷ​മാ​ണ് ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഓ​ഗ​സ്റ്റ് 11 നാ​ണ് അ​പ്പാ​ട് യൂ​ക്കാ​ലി കോ​ള​നി​വാ​സി​ക​ളി​ൽ വ​യ​റി​ള​ക്കം ബാ​ധി​ച്ച​ത്.
കോ​ള​നി​യി​ൽ 133 ആ​ളു​ക​ളി​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി ആ​രും കോ​വി​ഡ് ബാ​ധി​ത​രി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. 41 പേ​രി​ൽ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റും ന​ട​ത്തി. കോ​ള​റ, മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യി​ഡ് എ​ന്നി​വ​യു​ണ്ടോ എ​ന്ന​റി​യു​ന്ന​തി​നു നാ​ല് പേ​രു​ടെ മ​ലം പ​രി​ശോ​ധി​ച്ചു. മൂ​ന്ന് കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ൽ​നി​ന്നു സാം​പി​ൾ ശേ​ഖ​രി​ച്ചു പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ചു.​പ്ര​ദേ​ശ​ത്ത് മൂ​ന്ന് മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ ന​ട​ത്തി. 60 വീ​ടു​ക​ളി​ൽ ക്ലോ​റി​ൻ ഗു​ളി​ക​ക​ൾ, ഒ​ആ​ർ​എ​സ് ലാ​യ​നി മി​ശ്രി​തം എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.