ശ​ന്പ​ള​വും പെ​ൻ​ഷ​ൻ പ്രാ​യ​വും ഉ​യ​ർ​ത്ത​ണമെന്ന്
Friday, August 14, 2020 11:05 PM IST
ക​ൽ​പ്പ​റ്റ: ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മു​ത​ൽ സ്ഥാ​ന​ക്ക​യ​റ്റ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള ശ​ന്പ​ള നി​ര​ക്ക് ആ​നു​പാ​തി​ക​മാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെഎ​സ്എ​ച്ച്ഐ​എ) സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ശ​ന്പ​ള പ​രി​ഷ്ക്ക​ര​ണ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.
25 വ​ർ​ഷം സ​ർ​വീ​സു​ള്ള എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും പൂ​ർ​ണ്ണ പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച് വി​ര​മി​ക്ക​ൽ പ്രാ​യം ഉ​യ​ർ​ത്തു​ക, സ​ർ​ക്കാ​രും പി​എ​സ്‌​സി​യും അം​ഗീ​ക​രി​ച്ച സാ​നി​ട്ട​റി ഇ​ൻ​സ്പെ​ക്ട​ർ ഡി​പ്ലോ​മ​യു​ള്ള ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള സ്ഥാ​ന​ക്ക​യ​റ്റ ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്കു​ക, യൂ​ണി​ഫോ​മും അ​ല​വ​ൻ​സും അ​നു​വ​ദി​ക്കു​ക, ജ​ന​സം​ഖ്യ​യ​നു​സ​രി​ച്ച് കു​ടും​ബ​ക്ഷേ​മ ഉ​പ​കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടി ജൂ​ണി​യ​ർ എ​ച്ച്ഐ​മാ​രെ നി​യ​മി​ക്കു​ക, ഏ​കീ​കൃ​ത പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മം ന​ട​പ്പാ​ക്കു​ക.
എ​ല്ലാ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജൂ​ണി​യ​ർ എ​ച്ച്ഐ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ക, ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ക, എ​ല്ലാ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ആ​ദ്യം പ​രി​ശീ​ല​നം ന​ൽ​കു​ക തു​ട​ങ്ങി​യ​വ​യും ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​താ​യി അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ശ്രാ​മം പി.​ആ​ർ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.