കോ​വി​ഡ് വ്യാ​പ​നം: കു​ടി​യേ​റ്റ മേ​ഖ​ല ആ​ശ​ങ്ക​യി​ൽ
Thursday, October 1, 2020 12:09 AM IST
പു​ൽ​പ്പ​ള്ളി: മേ​ഖ​ല​യി​ൽ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള കൂ​ടു​ത​ലാ​ളു​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പു​ൽ​പ്പ​ള്ളി മേ​ഖ​ല വീ​ണ്ടും ആ​ശ​ങ്ക​യി​ൽ. ക​ഴി​ഞ്ഞ മാ​സം 25ന് ​ന​ട​ത്തി​യ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ൽ പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ കീ​ഴി​ൽ 12 പേ​ർ​ക്കും ഇ​ന്ന​ലെ പു​ൽ​പ്പ​ള്ളി​യി​ൽ ന​ട​ന്ന ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ 85 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ അ​ഞ്ച് പേ​ർ​ക്കും പാ​ക്കം സി​എ​ച്ച്സി​യു​ടെ കീ​ഴി​ൽ ഒ​രാ​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​ണ് ആ​ശ​ങ്ക വ​ർ​ധി​ക്കാ​ൻ കാ​ര​ണം.

ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​ൽ​പ്പ​ള്ളി കാ​പ്പി​സെ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ൾ, ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നു പു​റ​മേ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ ഫാ​ൻ​സി ക​ട​വ്യാ​പാ​രി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് കാ​പ്പി​സെ​റ്റ് മേ​ഖ​ല ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രി​ലും വ്യാ​പാ​രി​ക​ളി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് പ​ട​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കും. രോ​ഗ സാ​ധ്യ​ത​യു​ള്ള പ​ല​രും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. ടൗ​ണി​ലെ ബാ​ങ്കു​ക​ളി​ലും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലു​മു​ണ്ടാ​കു​ന്ന തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ത​യ്യാ​റാ​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു.