മേ​പ്പാ​ടി​യി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ഇ​നി ഹൈ​ടെ​ക്ക്
Thursday, October 1, 2020 12:11 AM IST
ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ ഇ​നി കു​ടി​വെ​ള്ള വി​ത​ര​ണം സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ. പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ​മാ​ണ് ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​ത്. കു​ടി​വെ​ള്ള​ത്തി​ന്‍റെ മൊ​ത്ത വി​ത​ര​ണം കു​റ്റ​മ​റ്റ രീ​തി​യി​ലാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11ന് ​പ​ഞ്ചാ​യ​ത്ത് പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ൽ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ഹ​ദ് നി​ർ​വ​ഹി​ക്കും.

സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ കു​ടി​വെ​ള്ള വി​ത​ര​ണം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ശൃം​ഖ​ല​യി​ൽ ലീ​ക്കേ​ജ് സം​ഭ​വി​ച്ചാ​ൽ ഉ​ട​ൻ അ​റി​യാ​ൻ സാ​ധി​ക്കും. അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം കു​ടി​വെ​ള്ള ന​ഷ്ടം ഇ​ല്ലാ​താ​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും. ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് നി​ശ്ചി​ത കാ​ല​ത്തേ​ക്ക് വെ​ള്ളം ആ​വ​ശ്യ​മി​ല്ലെ​ങ്കി​ൽ വി​ത​ര​ണം ലോ​ക്ക് ചെ​യ്യു​വാ​നു​ള്ള സം​വി​ധാ​ന​വും ഉ​ണ്ടാ​കും.

കൂ​ടാ​തെ പ​ഞ്ചാ​യ​ത്തി​ലെ ഓ​രോ കു​ടും​ബ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ വെ​ള്ള​ത്തി​ന്‍റെ അ​ള​വും ക്ര​മ​പ്പെ​ടു​ത്താം. അ​തി​നാ​ൽ ഗു​ണ​ഭോ​ക്താ​വി​ന് ജ​ല ഉ​പ​യോ​ഗ​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള തു​ക മാ​ത്രം ന​ൽ​കി​യാ​ൽ മ​തി​യാ​കും. പ​ദ്ധ​തി ന​ട​പ്പാ​കു​ന്ന​തോ​ടെ ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്താ​നും അ​നാ​വ​ശ്യ ഉ​പ​യോ​ഗം ഇ​ല്ലാ​താ​ക്കാ​നും സാ​ധി​ക്കും.