പ്ല​സ് വ​ണ്‍ ഹ്യു​മാ​നി​റ്റീ​സി​നു കൂ​ടു​ത​ൽ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്ക​ണം: ജി​ല്ലാ വി​ക​സ​ന സ​മി​തി
Thursday, October 1, 2020 11:10 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​യി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ പ്ല​സ് വ​ണ്‍ ഹ്യു​മാ​നി​റ്റീ​സി​നു കൂ​ടു​ത​ൽ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ല​യി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ളി​ൽ സ​യ​ൻ​സ് കോ​ഴ്സ് ഓ​പ്റ്റ് ചെ​യ്യു​ന്ന​വ​ർ വ​ള​രെ കു​റ​വാ​ണ്. ഹ്യു​മാ​നി​റ്റീ​സ് കോ​ഴ്സി​ലാ​ണ് അ​പേ​ക്ഷ​ക​രി​ൽ അ​ധി​ക​വു​മെ​ന്നു യോ​ഗ​ത്തി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് അ​ത്യാ​വ​ശ്യം ഉ​ദ്യോ​ഗ​സ്ഥ​രെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ചാ​യി​രു​ന്നു യോ​ഗം.

വി​വി​ധ വ​കു​പ്പു​ക​ൾ വ​ഴി​യും എം​എ​ൽ​എ​മാ​രു​ടെ ഫ​ണ്ടു​പ​യോ​ഗി​ച്ചും ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ പു​രോ​ഗ​തി യോ​ഗം വി​ല​യി​രു​ത്തി. കോ​വി​ഡി​ന്‍റെ പേ​രി​ൽ പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്ച ഉ​ണ്ടാ​ക​രു​തെ​ന്നും ഫ​ണ്ട് വി​നി​യോ​ഗം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള പ​ദ്ധ​തി​ക​ളി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​ക​രു​തെ​ന്നു സ​ർ​ക്കാ​രി​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശ​മു​ള്ള​താ​യി ക​ള​ക്ട​ർ പ​റ​ഞ്ഞു.

മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ല​യ്ക്ക് അ​ധി​ക ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സ്കി​ൽ പാ​ർ​ക്കും പ​രി​ശീ​ല​ന കേ​ന്ദ്ര​വും ഉ​ൾ​പ്പെ​ടു​ന്ന ജി​ല്ലാ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ സ്ഥാ​പി​ക്കു​ന്ന​തി​നു യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്താ​ൻ തീ​രു​മാ​നി​ച്ചു
.
ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ, രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ പ്ര​തി​നി​ധി കെ.​എ​ൽ. പൗ​ലോ​സ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ഡോ. ​ബ​ൽ​പ്രീ​ത് സിം​ഗ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സു​ഭ​ദ്ര നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.