1,400 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള പ​ല​വ്യ​ഞ്ജ​ന​ക്കി​റ്റ് വി​ത​ര​ണോദ്ഘാടനം ഇ​ന്ന്
Thursday, October 1, 2020 11:10 PM IST
ക​ൽ​പ്പ​റ്റ: ബം​ഗ​ളു​രു ഹോ​പ് സൊ​സൈ​റ്റി​യു​ടെ​യും ഡി​സ്ട്ര​സ് മാ​നേ​ജ്മെ​ന്‍റ് ക​ള​ക്ടീ​വ് ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി "മ​ദേ​ഴ്സ് മീ​ൽ' എ​ന്ന പേ​രി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഫാ​മി​ലി ഫു​ഡ് സ​പ്പോ​ർ​ട്ട് പ്രൊ​ജ​ക്ടി​ൽ സം​സ്ഥാ​ന​ത്തു 1,400 കു​ടും​ബ​ങ്ങ​ൾ​ക്കു ഗാ​ന്ധി ജ​യ​ന്തി ദി​ന​മാ​യി ഇ​ന്നു പ​ല​വ്യ​ഞ്ജ​ന​ക്കി​റ്റ് വി​ത​ര​ണം ചെ​യ്യും. 14 ജി​ല്ല​ക​ളി​ലും 100 വീ​തം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് അ​രി ഒ​ഴി​കെ നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റ് ന​ൽ​കു​ന്ന​ത്.
500 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് ഓ​രോ കി​റ്റി​ലും ഉ​ണ്ടാ​കു​ക. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ സം​ര​ക്ഷ​ണ​യി​ലു​ള്ള കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നു ഹോ​പ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ.​ജോ​ർ​ജ് ക​ണ്ണ​ന്താ​നം, സൊ​സൈ​റ്റി​യു​ടെ മ​റ്റൊ​രു പ​ദ്ധ​തി​യാ​യ പ്രോ​ജ​ക്ട് വി​ഷ​ന്‍റെ നാ​ഷ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി​ബു ജോ​ർ​ജ്, ഡി​എം​സി​ഐ കോ​ഓ​ർ​ഡി​നേ​റ്റ​ർ സു​ജി​ത്കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഗു​ണ​ഭോ​ക്തൃ കു​ടും​ബ​ങ്ങ​ൾ​ക്കു മാ​സം ഒ​ന്നു വീ​തം ആ​റു മാ​സം കി​റ്റ് ല​ഭ്യ​മാ​ക്കും. മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​നും മു​ത്തൂ​റ്റ് ഗ്രൂ​പ്പും ആ​ദ്യ​മാ​സ​ത്തെ കി​റ്റ് വി​ത​ര​ണ​ത്തി​ൽ സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.
ലോ​ക​ത്ത് ആ​രും പ​ട്ടി​ണി​മൂ​ലം മ​രി​ക്ക​രു​തെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​വി​ഷ്ക​രി​ച്ച​താ​ണ് മ​ദേ​ഴ്സ് മീ​ൽ പ്രൊ​ജ​ക്ട്. ഇ​തി​ന്‍റെ ദേ​ശീ​യ​ത​ല ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 15നു ​ഡ​ൽ​ഹി​യി​ൽ പ്രൊ​ജ​ക്ട് ര​ക്ഷാ​ധി​കാ​രി​യു​മാ​യ സു​പ്രീം കോ​ട​തി മു​ൻ ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫാ​ണ് നി​ർ​വ​ഹി​ച്ച​ത്. പാ​ലി​യേ​റ്റീ​വ് കെ​യ​ർ കു​ടും​ബ​ങ്ങ​ൾ​ക്കു കി​റ്റ് ന​ൽ​കു​ന്ന​തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ക്കും. പു​ൽ​പ്പ​ള്ളി നീ​റ​ന്താ​നം കോം​പ്ല​ക്സി​ൽ ഇ​ന്ന് രാ​വി​ലെ 8.45ന് ​ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ വ​യ​നാ​ട് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ, പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.