കെ​ഞ്ചി​ര​യി​ലെ നാ​യി​ക വി​നു​ഷ ര​വി​യെ അ​ഭി​ന​ന്ദി​ച്ചു
Saturday, October 17, 2020 12:28 AM IST
ദ്വാ​ര​ക: മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​നു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടി​യ ’കെ​ഞ്ചി​ര’​യി​ൽ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി വി​നു​ഷ ര​വി​യെ പി​ടി​എ അ​ഭി​ന​ന്ദി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​മ​നോ​ജ് തോ​ട്ടും​ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​എ പ്ര​തി​നി​ധി​ക​ൾ വി​നു​ഷ​യു​ടെ വീ​ട്ടി​ലെ​ത്തി പൂ​ച്ചെ​ണ്ടു ന​ൽ​കി. അ​നു​മോ​ദ​ന​യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ.​ഷൈ​മ ടി. ​ബെ​ന്നി, ഹെ​ഡ്മി​സ്ട്ര​സ് ക​ഐ​ൽ. എ​ത്സി,പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ജെ. റെ​ജി,ഫാ.​പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ,ആ​ൽ​ഫി​മോ​ൾ മാ​ത്യു, ബി​ജി ജോ​ഷി,പി. ​ആ​നി ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദ്വാ​ര​ക പ​ത്തി​ൽ​ക്കു​ന്നു കോ​ള​നി​യി​ലെ ര​വി-​ഇ​ന്ദു ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് വി​നു​ഷ.
പീ​ഡ​ന​ത്തി​നി​ര​യാ​യ കെ​ഞ്ചി​ര എ​ന്ന ആ​ദി​വാ​സി ബാ​ലി​ക​യു​ടെ ജീ​വി​ത​ക​ഥ ഇ​തി​വൃ​ത്ത​മാ​ക്കി മ​നോ​ജ്കാ​ന ഒ​രു​ക്കി​യ​താ​ണ് സി​നി​മ. തി​രു​വ​ന​ന്ത​പു​രം,ഗോ​വ ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ മ​നോ​ജ് കാ​ന സം​വി​ധാ​നം ചെ​യ്ത കെ​ഞ്ചി​ര മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി​യി​രു​ന്നു.​ഇ​ന്ത്യ​ൻ പ​നോ​ര​മ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.