ജി​ല്ലാ ക​ള​ക്ട​റു​ടെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹം: കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ
Friday, October 23, 2020 10:41 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചു വി​ശ്ര​മ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണ​പ്പെ​ടു​ത്തു​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ ന​ട​പ​ടി അ​പ​ഹാ​സ്യ​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​വ​ഗ​ണി​ച്ച് സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ക​ർ​മ്മ​നി​ര​ത​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​നോ​വീ​ര്യം കെ​ടു​ത്താ​നെ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ വ​ഴി​വെ​ക്കു​ക​യു​ള്ളു. ജീ​വ​ന​ക്കാ​രെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് ജി​ല്ല​യി​ലെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച് മു​ന്നോ​ട്ട് കൊ​ണ്ടു പോ​കേ​ണ്ട ക​ള​ക്ട​റു​ടെ ഭാ​ഗ​ത്തു നി​ന്നും ഇ​ത്ത​രം ന​ട​പ​ടി​ക​ളു​ണ്ടാ​കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.
ആ​രു​ടെ​യൊ​ക്കെ​യോ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന രീ​തി​യി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത് എ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. സ്വ​ന്തം വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ജോ​ലി ചെ​യ്ത വേ​ത​നം മാ​റി ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത ഒ​രു ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​ത്. ബാ​ണാ​സു​ര പ​ദ്ധ​തി​യു​ടെ സ്ഥ​ല​മെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ൽ​എ ഓ​ഫീ​സ് നി​ർ​ത്ത​ലാ​ക്കി​യ​പ്പോ​ൾ ജീ​വ​ന​ക്കാ​രെ യ​ഥാ​സ​മ​യം പു​ന​ർ​വി​ന്യ​സി​പ്പി​ക്കാ​തെ ഇ​രു​ന്ന​താ​ണ് സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച​ത്. സ​ർ​വീ​സ് ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ ജൂ​ണി​യ​റാ​യ ജീ​വ​ന​ക്കാ​രെ പി​എ​സ്‌​സി​ക്ക് സ​റ​ണ്ട​ർ ചെ​യ്യു​ക​യും പി​ന്നീ​ട് അ​വ​രെ തി​രി​ച്ച് വി​ളി​ക്കു​ക​യും ചെ​യ്തു. ഇ​വ​ർ​ക്കും പൂ​ർ​ണ​മാ​യ ശ​ന്പ​ള വി​ത​ര​ണം ന​ട​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. മാ​ർ​ച്ച് മാ​സ​ത്തെ ശ​ന്പ​ളം ല​ഭി​ക്കാ​തെ എ​ട്ട് ജീ​വ​ന​ക്കാ​രാ​ണ് റ​വ​ന്യു വ​കു​പ്പി​ലെ വി​വി​ധ ഓ​ഫീ​സു​ക​ളി​ലാ​യി ജോ​ലി ചെ​യ്യു​ന്ന​ത്.
ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രാ​യ ഇ​വ​രെ ഓ​ഫീ​സ് നി​ർ​ത്ത​ലാ​ക്കി​യ​പ്പോ​ൾ സ​മീ​പ ഓ​ഫീ​സു​ക​ളി​ൽ ഒ​ഴി​വു​ണ്ടാ​യി​ട്ടും വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ലാ​ണ് പു​ന​ർ നി​യ​മി​ച്ച​ത്. സ്ഥ​ലം മാ​റ്റ​ങ്ങ​ളി​ൽ യാ​തൊ​രു ത​ര​ത്തി​ലും ജീ​വ​ന​ക്കാ​രു​ടെ ആ​കു​ല​ത​ക​ൾ പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്. സ്വ​ന്തം മൂ​ക്കി​നു താ​ഴെ​യു​ള്ള കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ പ​റ്റാ​ത്തി​ട​ത്ത് ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള നി​ല​പാ​ട് തു​ട​രു​ക​യാ​ണെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ബി​ഷ് പി. ​തോ​മ​സ്, സെ​ക്ര​ട്ട​റി കെ.​എ. മു​ജീ​ബ്, ട്ര​ഷ​റ​ർ കെ.​ടി. ഷാ​ജി എ​ന്നി​വ​ർ പ​റ​ഞ്ഞു.