ഗ​വ.​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ പു​തി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, October 26, 2020 11:18 PM IST
ക​ൽ​പ്പ​റ്റ: ത​ല​പ്പു​ഴ​യി​ലെ വ​യ​നാ​ട് ഗ​വ.​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ പു​തി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ നി​ർ​വ​ഹി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി കെ.​ടി. ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്രാ​ദേ​ശി​ക ച​ട​ങ്ങി​ൽ എം​എ​ൽ​എ​മാ​രാ​യ ഒ.​ആ​ർ. കേ​ളു, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, സി.​കെ. ശ​ശീ​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഉ​ഷാ ടൈ​റ്റ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് ക്വാ​ർ​ട്ടേ​ഴ്സ്, നോ​ണ്‍ ഗ​സ്റ്റ​സ് ഓ​ഫീ​സേ​ഴ്സ് ക്വാ​ർ​ട്ടേ​ഴ്സ്, ലേ​ഡീ​സ് ഹോ​സ്റ്റ​ൽ ബ്ലോ​ക്ക് എ​ന്നി​വ​യാ​ണ് കാ​ന്പ​സി​ൽ ഉ​ദ്ഘാ​ട​ന​ത്തി​നു സ​ജ്ജ​മാ​യ​ത്. 1300ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ളും 200ൽ ​അ​ധി​കം ജീ​വ​ന​ക്കാ​രു​മു​ള്ള​താ​ണ് കോ​ള​ജ്.

നി​ല​വി​ൽ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ൽ 160 പേ​ർ​ക്കാ​ണ് താ​മ​സ​സൗ​ക​ര്യം. ഹോ​സ്റ്റ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ 300 പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു താ​മ​സ സൗ​ക​ര്യ​മാ​യി. എ​ഐ​സി​ടി​ഇ, പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഹോ​സ്റ്റ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.