ഡി​എം​കെ മു​ന്ന​ണി നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി
Tuesday, October 27, 2020 11:04 PM IST
ഗൂ​ഡ​ല്ലൂ​ർ: പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​നി​ലെ വി​ക​സ​ന പ്ര​വ​ർ​ത്തി​ക​ൾ​ക്ക് ടെ​ൻ​ഡ​ർ ക്ഷ​ണി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ അ​നി​ഷ്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​എം​കെ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗൂ​ഡ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​ൻ ഓ​ഫീ​സി​ന് മു​ന്പി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി. രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. ഗൂ​ഡ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കീ​ർ​ത്ത​ന, വൈ​സ് ചെ​യ​ർ​മാ​ൻ ദാ​മോ​ധ​ര​ൻ, കൗ​ണ്‍​സി​ല​ർ​മാ​ർ എ​ന്നി​വ​രാ​ണ് നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​യ​ത്. ടെ​ൻ​ഡ​ർ ക്ഷ​ണി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര​ണ​ക​ക്ഷി​യി​ലെ ചി​ല നേ​താ​ക്ക​ൾ ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​ൻ ഓ​ഫീ​സി​ലെ​ത്തി ചെ​യ​ർ​മാ​നു​മാ​യി വാ​ക്കേ​റ്റ​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്നു.
ഡി​എം​കെ, കോ​ണ്‍​ഗ്ര​സ്, സി​പി​എം, സി​പി​ഐ, വി​ടു​ത​ലൈ ശി​റു​തൈ, മു​സ്ലിം ലീ​ഗ് തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. ഗൂ​ഡ​ല്ലൂ​ർ എം​എ​ൽ​എ എം. ​ദ്രാ​വി​ഡ​മ​ണി നി​രാ​ഹാ​ര സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി​എം​കെ ജി​ല്ലാ സെ​ക്ര​ട്ട​റി ബി.​എം. മു​ബാ​റ​ക്, എം. ​പാ​ണ്ഡ്യ​രാ​ജ്, എ. ​ലി​യാ​ക്ക​ത്ത​ലി, എ. ​രാ​ജേ​ന്ദ്ര​ൻ (ഡി ​എം​കെ), കെ. ​ഹം​സ, ഷാ​ജി ച​ളി​വ​യ​ൽ, എ​ൻ.​എ. അ​ഷ്റ​ഫ് (കോ​ണ്‍​ഗ്ര​സ്), എ​ൻ. വാ​സു (സി​പി​എം), എ. ​മു​ഹ​മ്മ​ദ്ഗ​നി (സി​പി​ഐ), കെ. ​സ​ഹ​ദേ​വ​ൻ (വി​ടു​ത​ലൈ ശി​റു​തൈ ക​ക്ഷി), വി.​കെ. ഹ​നീ​ഫ (മു​സ്ലിം ലീ​ഗ്), ലി​സി ഷാ​ജി, ജോ​സ്കു​ട്ടി, അ​നു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​തേ​സ​മ​യം പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​ൻ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ള​ല്ലാ​ത്ത​വ​രെ സ​മ​ര വേ​ദി​യി​ലേ​ക്ക് അ​യ​ക്കി​ല്ലെ​ന്ന പോ​ലീ​സി​ന്‍റെ നി​ല​പാ​ട് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. പി​ന്നീ​ട് ന​ട​ന്ന ച​ർ​ച്ച​ക്കൊ​ടു​വി​ൽ പാ​ർ​ട്ടി​ക​ളി​ലെ പ്ര​ധാ​ന നേ​താ​ക്ക​ൾ​ക്ക് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പോ​ലീ​സ് അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.