മു​ത്ത​ങ്ങ​യി​ൽ 14 ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം പി​ടി​കൂ​ടി
Saturday, October 31, 2020 11:41 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു കേ​ര​ള​ത്തി​ലേ​ക്കു പി​ക്ക​പ്പ് വാ​നി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 14 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം ഇ​ന്ന​ലെ മു​ത്ത​ങ്ങ​യി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ര​ണ്ടു മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളെ തൊ​ണ്ടി സ​ഹി​തം തു​ട​ർ​ന​ട​പ​ടി​ക്കു ഫു​ഡ് സേ​ഫ്റ്റി വി​ഭാ​ഗ​ത്തി​നു കൈ​മാ​റി.
സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജു​നൈ​ദ്, ഇ​ൻ​സ്പെ​ക്ട​ർ പി. ​ബാ​ബു​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വാ​ഹ​ന പ​രി​ശോ​ധ​ന.