യു​ഡി​എ​ഫ് ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Tuesday, November 24, 2020 11:14 PM IST
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ മു​നി​സി​പ്പാ​ലി​റ്റി യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി. പി.​പി.​എ. ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ​ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​വും ഇ​ത്ത​വ​ണ​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും ക​ള്ള​ക്ക​ട​ത്തും മു​ഖ​മു​ദ്ര​യാ​ക്കി​യ സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​ത്. വി​ദ്യാ​സ​ന്പ​ന്ന​രാ​യ ല​ക്ഷ​ക്ക​ണ​ക്കി​ന് യു​വ​ജ​ന​ങ്ങ​ൾ പു​റ​ത്തു​നി​ൽ​ക്കു​ന്പോ​ൾ പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​ലൂ​ടെ സി​പി​എം അ​നു​ഭാ​വി​ക​ളെ മാ​ത്രം തി​രു​കി ക​യ​റ്റു​ന്ന തി​ര​ക്കി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന കാ​ല​ത്ത് ന​ട​ത്തി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ള​ല്ലാ​തെ ഒ​ന്നും ചൂ​ണ്ടി​ക്കാ​ട്ടാ​ൻ എ​ൽ​ഡി​എ​ഫി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. റോ​ഡ് റീ​ടാ​ർ ചെ​യ്തും പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​ക​ളു​മെ​ല്ലാ​മാ​ണ് വി​ക​സ​ന പ്ര​വ​ർ​ത്ത​ങ്ങ​ളാ​യി എ​ൽ​ഡി​എ​ഫ് ചൂ​ണ്ടി​കാ​ണി​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യി ഒ​രു പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ക്കാ​നോ, അ​ത് യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​നോ ഇ​ട​തു​ഭ​ര​ണ​സ​മി​തി​ക്ക് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ മു​നി​സി​പ്പ​ൽ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എ.​പി. ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ. മ​ജീ​ദ്, പി.​കെ. അ​ബൂ​ബ​ക്ക​ർ, റ​സാ​ഖ് ക​ൽ​പ്പ​റ്റ, സാ​ലി റാ​ട്ട​ക്കൊ​ല്ലി, പി.​പി. ഷൈ​ജ​ൽ, സ്ഥാ​നാ​ർ​ത്ഥി​ക​ളാ​യ ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, ശോ​ഭ അ​ശോ​ക​ൻ, ഷ​ബ്നാ​സ് തെ​ന്നാ​നി, ശ്രീ​ജ, കേ​യം​തൊ​ടി മു​ജീ​ബ്, ആ​യി​ഷ പ​ള്ളി​യാ​ലി​ൽ, ജ്യോ​തി, ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ബ്ദു​ള്ള, ടി.​ജെ. ഐ​സ​ക്, മു​സ്ത​ഫ, റെ​യ്ഹാ​ന​ത്ത്, സി. ​മൊ​യ്തീ​ൻ​കു​ട്ടി, ശ​രീ​ഫ ടീ​ച്ച​ർ, കെ. ​അ​ജി​ത, സാ​ജി​ത, റ​സീ​ന ഇ​ബ്രാ​ഹിം, സി. ​ജ​യ​പ്ര​സാ​ദ്, ജെ​യ്ന ജോ​യി, പി. ​വി​നോ​ദ്കു​മാ​ർ, പി.​കെ. സു​ബാ​ഷ്, രാ​ജാ​റാ​ണി, ജോ​ഷി സി​റി​യ​ക്, ഷെ​ർ​ളി ജോ​സ്, പി.​പി. ആ​ലി, ജ​മീ​ല ല​ത്തീ​ഫ്, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, സ​രോ​ജി​നി ഓ​ട​ന്പ​ത്ത് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.