ക​ടു​വശ​ല്യം: അ​ടു​മാ​രി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ
Tuesday, November 24, 2020 11:15 PM IST
കാ​ട്ടി​ക്കു​ളം:​ക​ടു​വശ​ല്യ​ത്തി​നു പ​രി​ഹാ​രം കാ​ണു​ന്ന​തി​ൽ വ​നം വ​കു​പ്പ് വി​മു​ഖ​ത കാ​ട്ടു​ന്ന​തി​ൽ അ​ടു​മാ​രി നി​വാ​സി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു.​ഇ​ന്ന​ലെ രാ​വി​ലെ വ​ന​പാ​ല​ക​ർ അ​ടു​മാ​രി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്. കു​റ​ച്ചു​ദി​വ​സ​മാ​യി അ​ടു​മാ​രി, അ​ന​ന്തോ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. ആ​ടി​നെ​യും നാ​യ​യെ​യും ക​ടു​വ കൊ​ന്നു. പ​ക​ൽ​പോ​ലും സു​ര​ക്ഷി​ത​മാ​യി ആ​ളു​ക​ൾ​ക്കു പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.​ക​ടു​വ​യെ പി​ടി​കൂ​ട​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​നു വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ അ​ർ​ഹി​ക്കു​ന്ന ഗൗ​ര​വം ന​ൽ​കു​ന്നി​ല്ല.​ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.
ബ​ത്തേ​രി​ക്ക​ടു​ത്തു​ള്ള പൂ​തി​ക്കാ​ട് നി​വാ​സി​ക​ളും ക​ടു​വാ​ഭീ​തി​യി​ലാ​ണ്.​ക​ഴി​ഞ്ഞ​ദി​വ​സം പൂ​തി​ക്കാ​ട് സ്വ​കാ​ര്യ​തോ​ട്ട​ത്തി​ൽ കാ​ട്ടു​പ​ന്നി​യെ ക​ടു​വ കൊ​ന്നു. ര​ണ്ടാ​ഴ്ച മു​ന്പ് ബ​ത്തേ​രി ബീ​നാ​ച്ചി​യി​ലെ​ത്തി മൂ​ന്നു ക​ട​വു​ക​ളി​ൽ ര​ണ്ടെ​ണ്ണ​ത്തി​നെ വ​ന​പാ​ല​ക​ർ ബീ​നാ​ച്ചി എ​സ്റ്റേ​റ്റി​ലേ​ക്കു തു​ര​ത്തി​യി​രു​ന്നു.​ഇ​വി​ടെ​നി​ന്നു ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് പൂ​തി​ക്കാ​ട്.