സ്വ​കാ​ര്യ ബ​സി​ലും വനിതാ കണ്ടക്‌ടർ
Thursday, November 26, 2020 11:02 PM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ലെ സ്വ​കാ​ര്യ​ബ​സ് സ​ർ​വീ​സി​ലെ അ​ദ്യ വ​നി​താ ക​ണ്ട​ക്ട​റാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച് ലാ​ലി ജെ​യ്സ​ൻ. ക​ഴി​ഞ്ഞ ദി​വ​സം സ​ർ​വീ​സ് ആ​രം​ഭി​ച്ച എ​ട​വ​ക-​കു​ന്ദ​മം​ഗ​ലം ജ​ന​കീ​യ സൊ​സൈ​റ്റി​യു​ടെ ബ​സി​ലെ ക​ണ്ട​ക്ട​റാ​ണ് 45 കാ​രി ലാ​ലി ജെ​യ്സ​ൻ. ഒ​രു ബ​സ് സ​ർ​വീ​സി​നു വേ​ണ്ടി മൂ​ന്നു പ​തി​റ്റാ​ണ്ട് കാ​ലം കാ​ത്തി​രി​കേ​ണ്ടി വ​ന്ന ഏ​ട​വ​ക കു​ന്ദ​മം​ഗ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഒ​ടു​വി​ൽ നാ​ട്ടു​കാ​രു​ടെ ശ്ര​മ​ഫ​ല​മാ​യി
കു​ന്ദ​മം​ഗ​ലം ജ​ന​കി​യ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​ന്ത​മാ​യി ഒ​രു ബ​സ് വാ​ങ്ങി സ​ർ​വീ​സ് ആ​രം​ഭി​ച്ചു. എ​ന്നാ​ൽ ബ​സ് സ​ർ​വീ​സ് കൃ​ത്യ​മാ​യി ന​ട​ന്ന് പോ​ക​ണ​മെ​ങ്കി​ൽ ന​ല്ലൊ​രു ക​ണ്ട​ക്ട​ർ വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ഇ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ 12 വ​ർ​ഷം ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ച് പ​രി​ച​യ​സ​ന്പ​ന്ന​യാ​യ ലാ​ലി ജോ​ണ്‍​സ​നെ ക​ണ്ട​ക്ട​റാ​ക്കാ​ൻ കു​ന്ദ​മം​ഗ​ലം ജ​ന​കീ​യ സൊ​സൈ​റ്റി തീ​രു​മാ​നി​ച്ച​ത്. ഇ​തി​നെ​തു​ട​ർ​ന്നാ​ണ് ലാ​ലി​യു​ടെ കൈ​ക​ളി​ൽ ടി​ക്ക് പാ​ഡ് എ​ത്തി​യ​ത്. ജി​ല്ല​യി​ലെ ത​ന്നെ ആ​ദ്യ സ്വ​കാ​ര്യ​ബ​സ് ക​ണ്ട​ക്ട​റാ​യ​തി​ൽ തി​ക​ഞ്ഞ സ​ന്തോ​ഷ​മു​ണ്ട​ന്നും ലാ​ലി പ​റ​യു​ന്നു. പാ​തി​രി​ച്ചാ​ൽ വ​ട​ക്ക​ൻ ജെ​യ്സ​നാ​ണ് ഭ​ർ​ത്താ​വ്. പു​രോ​ഹി​ത വി​ദ്യാ​ർ​ത്ഥി​യാ​യ ബി​നു​വും ഡി​ഗ്രി വി​ദ്യാ​ർ​ത്ഥി​യാ​യ സു​ബി​നും മ​ക്ക​ളാ​ണ്.