വ്യാ​പാ​രി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് 20.5 ല​ക്ഷം രൂ​പ​യും 22 പ​വ​നും ക​വ​ർ​ന്നു
Monday, November 30, 2020 11:29 PM IST
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: വ്യാ​പാ​രി​യു​ടെ വീ​ട്ടി​ൽ​നി​ന്നു 20.5 ല​ക്ഷം രൂ​പ​യും 22 പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്നു.​ബ​ത്തേ​രി ചി​ത്രാ​ല​യ​ക്ക​ര സ​ലി​മി​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.​ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത നേ​ര​ത്താ​ണ് സം​ഭ​വം. ബം​ഗ​ളൂ​രു​വി​ൽ ഇ​ഞ്ചി,ചേ​ന വ്യാ​പാ​രി​യാ​ണ് സ​ലിം.​ഇ​ന്ന​ലെ​യാ​ണ് മോ​ഷ​ണം വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.
ഡി​സൈ​ൻ ഗ്ലാ​സ് പൊ​ളി​ച്ചു വാ​തി​ൽ തു​റ​ന്നു അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​വ് കി​ട​പ്പു​മു​റി​യി​ൽ ക​ട്ടി​ലി​ലി​ലെ ര​ഹ​സ്യ അ​റ​യി​ൽ സൂ​ക്ഷി​ച്ച പ​ണ​വും അ​ല​മാ​ര​യി​ലു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് അ​പ​ഹ​രി​ച്ച​ത്.​ബാ​ങ്കി​ൽ​നി​ന്നു പി​ൻ​വ​ലി​ച്ച ഏ​ഴും ഇ​ഞ്ചി​വി​റ്റു ല​ഭി​ച്ച 13-ഉം ​ല​ക്ഷം രൂ​പ​യും ചി​ട്ടി​വി​ളി​ച്ച 50,000 രൂ​പ​യു​മാ​ണ് ര​ഹ​സ്യ അ​റ​യി​ൽ വ​ച്ചി​രു​ന്ന​ത്.​മാ​ല,വ​ള​ക​ൾ,ക​മ്മ​ലു​ക​ൾ എ​ന്നി​വ മോ​ഷ​ണം​പോ​യ ആ​ഭ​ര​ണ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടും.​പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം തു​ട​ങ്ങി.​ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തു പ​രി​ശോ​ധ​ന ന​ട​ത്തി.