മാനന്തവാടി: അഴിമതി കാട്ടുന്പോൾ വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രിയും മന്ത്രിമാരും ഒളിച്ചുകളി നടത്തുന്നത് അഴിമതിയുണ്ടെന്നതിന്റെ തെളിവാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. താലൂക്കിലെ വിവിധ യുഡിഎഫ് കുടുംബസംഗമങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പനമരം ചെറുകാട്ടൂരിലെ കുടുംബസംഗമത്തിൽ വി.ജെ ബേബി അധ്യക്ഷനായിരുന്നു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കെ.സി. റോസക്കുട്ടിടീച്ചർ, ഗോകുൽദാസ് കോട്ടയിൽ, കെ.കെ. ഏബ്രഹാം. ഇബ്രാഹിംമാസ്റ്റർ, ജാഫർമാസ്റ്റർ, ജോസ് നിടന്പനാട്ട്, സി. അബ്ദുൾ അഷ്റഫ്, പി.പി. ലത്തീഫ്, ഷാജഹാൻ, മുഫീദ തസ്നി എന്നിവർ സംബന്ധിച്ചു. കമ്മന കുരിശങ്കൽ നടന്ന സംഗമത്തിൽ ജിത്സൻ തൂപ്പുംകര അധ്യക്ഷനായിരുന്നു. എം.സി. സെബാസ്റ്റ്യൻ, ശ്രീകാന്ത് പട്ടയൻ, ചിന്നമ്മ ജോസ് എന്നിവർ സംബന്ധിച്ചു. കോറോത്ത് നടന്ന സംഗമത്തിൽ കേളോത്ത് അബ്ദുള്ള അധ്യക്ഷനായിരുന്നു. എ. പ്രഭാകരൻമാസ്റ്റർ, എസ്.എം. പ്രമോദ്മാസ്റ്റർ, ടി. മൊയ്തു, വേണുഗോപാൽ, പടയൻ അബ്ദുള്ള, എച്ച്.ബി. പ്രദീപ്മാസ്റ്റർ, അസീസ് വലിയതൊടി, വള്ളി റിഷാദ് എന്നിവർ പ്രസംഗിച്ചു.