കൃ​ത്രി​മ കാ​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, April 12, 2021 1:03 AM IST
നി​ർ​മ​ല​ഗി​രി: ല​യ​ൺ​സ്‌ ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ 318 ഇ​യു​ടെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൂ​ത്തു​പ​റ​മ്പ് ല​യ​ൺ​സ്‌ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ കൃ​ത്രി​മ​ക്കാ​ൽ വി​ത​ര​ണ​ത്തി​ന്‍റെ സ​മാ​പ​നം ക്ല​ബ് ഹാ​ളാ​യ റോ​റിം​ഗ് റോ​ക്കി​ൽ വ​ച്ച് ന​ട​ന്നു. മാ​ർ​ച്ച് 28നു ​തു​ട​ങ്ങി​യ ക്യാ​മ്പി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങും കൃ​ത്രി​മ​കാ​ൽ വി​ത​ര​ണ​വും ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ.​ഒ.​വി. സ​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, പാ​ല​ക്കാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 203 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് കൃ​ത്രി​മ കാ​ലു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. ചെ​ന്നൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​ലി ഇ​ന്ത്യ
എ​ന്ന ക​മ്പ​നി​യാ​ണ് ലി​മ്പു​ക​ൾ നി​ർ​മി​ച്ച​ത്. കാ​ണി പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഡോ. ​എ.​ജോ​സ​ഫി​നെ ആ​ദ​രി​ച്ചു. ഡോ. ​സു​ധീ​ർ, ഷാ​ജി ജോ​സ​ഫ്, കെ.​വി. രാ​മ​ച​ന്ദ്ര​ൻ, വി​നോ​ദ് ഭ​ട്ട​തി​രി​പ്പാ​ട്, ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബാ​ബു ഇ​ളാ​ഞ്ചേ​രി, വി. ​മു​കു​ന്ദ​ൻ, വി.​സി. രാ​ജ​ൻ, സി. ​ച​ന്ദ്ര​ൻ, ദീ​പു ശ്രീ​ജി​ത്ത്, കെ. ​പ്ര​കാ​ശ​ൻ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.