സാ​നി​റ്റൈ​സ​റും മാ​സ്കും ന​ൽ​കി
Thursday, May 13, 2021 12:40 AM IST
കോ​ള​യാ​ട്: കൂ​ത്തു​പ​റ​മ്പ് സ​ഹ​ക​ര​ണ റൂ​റ​ല്‍ ബാ​ങ്ക് പ​രി​ധി​യി​ലെ കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ , പാ​ട്യം, കോ​ട്ട​യം, വേ​ങ്ങാ​ട്, മാ​ങ്ങാ​ട്ടി​ടം, ചി​റ്റാ​രി​പ​റ​മ്പ്, കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​നു​വേ​ണ്ടി സാ​നി​റ്റൈ​സ​റും,മാ​സ്കും,ഹാ​ന്‍റ് വാ​ഷും ന​ല്‍​കി. ബാ​ങ്ക് ഹെ​ഡ്ഓ​ഫീ​സി​ല്‍ വ​ച്ച് ന​ഗ​ര​സ​ഭ​ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി.​സു​ജാ​ത ‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​കെ. ബാ​ല​രാ​മ​നി​ല്‍ നി​ന്ന് ഏ​റ്റു​വാ​ങ്ങി. ബാ​ങ്ക് സെ​ക്ര​ട്ട​റി ടി.​പി യ​മു​ന, കെ.​വി പ്രേ​മ​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. കോ​ള​യാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ള​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​റി​ജി ഏ​റ്റു​വാ​ങ്ങി. ബാ​ങ്ക് സെ​ക്ര​ട്ട​റി ടി.​പി.​യ​മു​ന, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഇ.​സു​ധീ​ഷ് കു​മാ​ർ , പ​ഞ്ചാ​യ​ത്തം​ഗം കെ.​വി.​ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.