ഫാ.​ സ്റ്റാ​ന്‍ സ്വാ​മി നുണക്കഥകളുടെ ഇര: കെ​സി​വൈ​എം
Tuesday, July 6, 2021 12:53 AM IST
ത​ല​ശേ​രി : വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് നീ​ണ്ട ഒ​രു വ​ര്‍​ഷ​ക്കാ​ല​മാ​യി ഭ​ര​ണ​കൂ​ടം വേ​ട്ട​യാ​ടി​യ ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി അ​നു​ശോ​ചി​ച്ചു. നു​ണ​ക്ക​ഥ​ക​ൾ മെ​ന​ഞ്ഞ് എ​ങ്ങ​നെ​യൊ​രാ​ളെ ബ​ലി​യാ​ടാ​ക്കാ​മെ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ മ​ര​ണം.
സ​ത്യ​ത്തി​നും നീ​തി​ക്കും വേ​ണ്ടി പോ​രാ​ടി ഭ​ര​ണ​കൂ​ട​ഭീ​ക​ര​ത​യു​ടെ ഇ​ര​യാ​യി ത​ട​വ​റ​യി​ൽ പീ​ഡ​ന​മേ​റ്റ് വീ​ര​ച​ര​മം പ്രാ​പി​ച്ച അ​ദ്ദേ​ഹ​ത്തി​ന് ഒ​രു മ​നു​ഷ്യ​നു ല​ഭി​ക്കേ​ണ്ടു​ന്ന അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ൾ പോ​ലും ല​ഭി​ച്ചി​ല്ല. നി​ര​പ​രാ​ധി​ത്വം ചൂ​ണ്ടി​ക്കാ​ട്ടു​ക​യും ആ​രോ​ഗ്യ​നി​ല​യി​ലു​ള്ള അ​വ​ശ​ത​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി ത​വ​ണ അ​ഭി​ഭാ​ഷ​ക​ര്‍ എ​ന്‍‌​ഐ‌​എ​യെ സ​മീ​പി​ച്ചെ​ങ്കി​ലും കേ​സ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​ണ് ചെ​യ്ത​ത്.
ഓ​ൺ​ലൈ​നാ​യി ന​ട​ന്ന യോ​ഗ​ത്തി​ൽ അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ജി​ൻ​സ് വാ​ളി​പ്ലാ​ക്ക​ൽ, പ്ര​സി​ഡ​ന്‍റ് വി​പി​ൻ മാ​റു​കാ​ട്ടു​കു​ന്നേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ൽ ജോ​യി കൊ​ന്ന​ക്ക​ൽ, സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​ബി​ൻ കു​മ്പു​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് നീ​ന പ​റ​പ്പ​ള്ളി,‌ ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് ടോ​ണി ജോ​സ​ഫ്, സെ​ക്ര​ട്ട​റി സ​നീ​ഷ് പാ​റ​യി​ൽ, ട്ര​ഷ​റ​ർ ജി​ൻ​സ് മാ​മ്പു​ഴ​ക്ക​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഐ​ശ്വ​ര്യ കു​റു​മു​ട്ടം, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ പ്രീ​തി മ​രി​യ, സം​സ്ഥാ​ന സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ചി​ഞ്ചു വ​ട്ട​പ്പാ​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.