ച​ര​ക്കു​ക​പ്പ​ൽ സേ​വ​നം; സ്ഥി​ര​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ചേം​ബ​ർ
Tuesday, July 6, 2021 12:53 AM IST
ക​ണ്ണൂ​ർ: ഉ​ത്ത​ര​മ​ല​ബാ​റി​ന്‍റെ വി​ക​സ​ന​സ്വ​പ്ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കി​ച്ച് ക​ണ്ണൂ​ർ ജി​ല്ല​യു​ടെ സ​മ​ഗ്ര​പു​രോ​ഗ​തി​ക്കും ആ​ക്കം കൂ​ട്ടു​ന്ന അ​ഴീ​ക്ക​ൽ തു​റ​മു​ഖം സ​ജീ​വ​മാ​ക്കി​യ സം​സ്ഥാ​ന​സ​ർ​ക്കാ​രി​നെ​യും വ​കു​പ്പ് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ കോ​വി​ലി​നെ​യും ഇ​തി​നാ​യി പ​രി​ശ്ര​മി​ച്ച എം​എ​ൽ​എ കെ.​വി. സു​മേ​ഷി​നെ​യും മാ​രി​ടൈം ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് അ​ഭി​ന​ന്ദി​ച്ചു.
തു​ട​ർ​ന്നു​ള്ള നാ​ളു​ക​ളി​ലും ച​ര​ക്കു​ക​പ്പ​ലി​ന്‍റെ സേ​വ​നം സ്ഥി​രം​സം​വി​ധാ​ന​മാ​യി ഉ​ണ്ടാ​യെ​ങ്കി​ൽ മാ​ത്ര​മേ ക​യ​റ്റു​മ​തി-​ഇ​റ​ക്കു​മ​തി സം​രം​ഭ​ക​ർ​ക്കും വ്യ​വ​സാ​യി​ക​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും തു​റ​മു​ഖ​ത്തി​നും അ​തി​ന്‍റെ ഗു​ണം ല​ഭി​ക്കു​ക​യു​ള്ളൂ. അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തി​ൽ​നി​ന്നു​ള്ള ച​ര​ക്കു​സേ​വ​ന​ത്തോ​ടു​കൂ​ടി ക​ണ്ണൂ​ർ ജി​ല്ല​യ്ക്ക് വ​രാ​നി​രി​ക്കു​ന്ന വ​ള​ർ​ച്ച സാ​ധ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ചേം​ബ​ർ മു​ഖ്യ​മ​ന്ത്രി​യോ​ടും തു​റ​മു​ഖ മ​ന്ത്രി​യോ​ടും തു​റ​മു​ഖ അ​ധി​കൃ​ത​രോ​ടും അ​ഭ്യ​ർ​ഥി​ച്ചു.