വി​ന്നി​ക്കും എ​യ്ഞ്ച​ലീ​നയ്ക്കും ഒ​ന്നാം​സ്ഥാ​നം
Wednesday, July 28, 2021 1:04 AM IST
ശ്രീ​ക​ണ്ഠ​പു​രം : മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന അ​ഖി​ലേ​ന്ത്യാ പ്ര​സം​ഗ​മ​ത്സ​ര​ത്തി​ല്‍ ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി വി​ന്നി തെ​രേ​സ​യും സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ കോ​ട്ട​യം പു​തു​പ്പ​ള്ളി ലൈ​ഫ് വാ​ലി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ലെ എ​യ്ഞ്ച​ലീ​നാ സാ​റ ഈ​പ്പ​നും ജേ​താ​ക്ക​ളാ​യി.
ജൂ​ണി​യ​ര്‍, സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഓ​ൺ​ലൈ​നാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ സി​ബി​എ​സ്ഇ, ഐ​സി​എ​സ്‌​സി സ്‌​കൂ​ളു​ക​ളി​ലെ ഒ​മ്പ​ത് മു​ത​ല്‍ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന​മ​ത്സ​രം സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ബ്ര​ദ​ര്‍ റെ​ജി സ്‌​ക​റി​യ സി​എ​സ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്‍ പ്രി​ന്‍​സി​പ്പ​ൽ ബ്ര​ദ​ര്‍ പി.​ടി. വ​ര്‍​ക്കി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വി​ജ​യി​ക​ള്‍​ക്കു​ള്ള കാ​ഷ് അ​വാ​ര്‍​ഡ് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ബ്ര​ദ​ര്‍ എം.​പി. ബി​ജു സി​എ​സ്ടി വി​ത​ര​ണം ചെ​യ്തു.
മ​റ്റു വി​ജ​യി​ക​ള്‍: ആ​ദ്‌​വ​യ് ജ​യ​ദേ​വ​ന്‍- ര​ണ്ടാം സ്ഥാ​നം(​ചി​ന്മ​യ വി​ദ്യാ​ല​യ ക​ണ്ണൂ​ര്‍), ഐ​ശ്വ​ര്യ ദേ​വ​സ്യ-​മൂ​ന്നാം സ്ഥാ​നം (സെ​ന്‍റ് മേ​രീ​സ് കോ​ണ്‍​വ​ന്‍റ് സ്‌​കൂ​ള്‍ ആ​ല​ക്കോ​ട്), സീ​നി​യ​ര്‍ വി​ഭാ​ഗം ര​ണ്ടാം സ്ഥാ​നം- ന​ന്ദ​ന മു​ര​ളി, (മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍, ശ്രീ​ക​ണ്ഠ​പു​രം), മൂ​ന്നാം സ്ഥാ​നം- സി​ന്‍​ഡ്ര​ല്ല ജെ​യ്‌​സ്(​കാ​ര്‍​മ​ല്‍​ഗി​രി സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍, മൂ​ന്നാ​ര്‍).