യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നേ​രി​യ ഇ​ള​വ് വ​രു​ത്തി കു​ട​ക് ഭ​ര​ണ​കൂ​ടം
Saturday, September 11, 2021 12:54 AM IST
ഇ​രി​ട്ടി: കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കും ച​ര​ക്കു​വാ​ഹ​ന​ങ്ങ​ള്‍​ക്കും ക​ര്‍​ണാ​ട​ക​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കു​ട​ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം നേ​രി​യ ഇ​ള​വ് അ​നു​വ​ദി​ച്ചു. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ വാ​രാ​ന്ത ലോ​ക്ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ച്ചു. ഒ​ക്‌​ടോ​ബ​ര്‍ 21 വ​രെ കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് ക​ര്‍​ണാ​ട​ക പൗ​ര​ന്‍​മാ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കേ​ര​ള​ത്തി​ല്‍​നി​ന്ന് വ്യാ​പാ​ര, വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് അ​ത്യാ​വ​ശ്യ​ക്കാ​ര്‍ മാ​ത്ര​മേ പ്ര​വേ​ശി​ക്കാ​വൂ​വെ​ന്നും കു​ട​ക് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ചാ​രു​ല​ത സോ​മ​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

കു​ട​കി​ല്‍ ജോ​ലി​ക്ക് എ​ത്തു​ന്ന​വ​രും നി​യ​ന്ത്ര​ണം പാ​ലി​ക്ക​ണം. മാ​ക്കൂ​ട്ടം ചു​രം പാ​ത വ​ഴി ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് വ്യ​ക്തി​ക​ള്‍​ക്ക് 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ എ​ടു​ത്ത ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ് നി​ര്‍​ബ​ന്ധ​മാ​ണ്. ച​ര​ക്കു​വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ള്‍ ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ല്‍ എ​ടു​ത്ത ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ അ​തേ​പ​ടി നി​ല​നി​ൽ​ക്കും.

അ​ത്യാ​ഹി​തം സം​ഭ​വി​ച്ച് അ​തി​ര്‍​ത്തി ക​ട​ന്ന് ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തേ​ണ്ട​വ​ര്‍​ക്കും മാ​ര​ക രോ​ഗ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ നേ​ടു​ന്ന​വ​ര്‍​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ അ​നു​വ​ദി​ച്ച ഇ​ള​വ് തു​ട​രും. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ പ​രീ​ക്ഷ​യ്ക്കു പോ​കേ​ണ്ട​വ​ര്‍​ക്കും വി​മാ​ന​യാ​ത്ര​ക്കാ​ര്‍​ക്കും അ​നു​വ​ദി​ച്ച ഇ​ള​വും നി​ല​നി​ൽ​ക്കും. കു​ട​കി​ല്‍ ഒ​രു ദി​വ​സ​ത്തെ യാ​ത്ര​യ്ക്ക് എ​ത്തു​ന്ന​വ​ര്‍​ക്ക് ക്വാ​റ​ന്‍റൈ​ൻ ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ൽ അ​വി​ടെ ത​ങ്ങു​ന്ന​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണം.

അതിനിടെ, കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള യാ​ത്ര​ക്കാ​രി​ല്‍ വ്യാ​ജ ആ​ര്‍​ടി​പി​സി​ആ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രി​ക​യാ​ണെ​ന്ന് മാ​ക്കൂ​ട്ടം ചെ​ക്ക് പോ​സ്റ്റ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. നൂ​റു​പേ​രി​ല്‍ 20 പേ​രെ​ങ്കി​ലും വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യാ​ണ് എ​ത്തു​ന്ന​ത്. ഇ​തു​മൂ​ലം യ​ഥാ​ര്‍​ഥ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി എ​ത്തു​ന്ന​വ​ര്‍​ക്ക് ചെ​ക്ക് പോ​സ്റ്റി​ല്‍ ഏ​റെ​നേ​രം കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം വ്യാ​ജ ആ​ര്‍​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി വീ​രാ​ജ്പേ​ട്ട​യി​ല്‍ എ​ത്തി​യ ര​ണ്ടു​പേ​രി​ല്‍​നി​ന്ന് വീ​രാ​ജ്പേ​ട്ട ഡെ​ന്‍റ​ല്‍ കോ​ള​ജി​ലെ നാ​ല്പ​തോ​ളം പേ​ര്‍​ക്ക് കോ​വി​ഡ് പ​ക​രു​ന്ന​തി​ന് കാ​ര​ണ​മാ​യി. ഇ​തോ​ടെ മാ​ക്കൂ​ട്ട​ത്തെ പ​രി​ശോ​ധ ക​ഴി​ഞ്ഞ് പോ​കു​ന്ന​വ​രെ പെ​രു​മ്പാ​ടി​യി​ലും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്.