കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​വ​ർ​ക്ക് പു​ന​ര​ധി​വാ​സ​ത്തി​ന് സ്ഥ​ലം ന​ൽ​കി
Wednesday, September 22, 2021 1:23 AM IST
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​മ്പോ​ൾ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന കൊ​തേ​രി ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് പു​ന​ര​ധി​വാ​സ​ത്തി​ന് സ്ഥ​ലം ന​ൽ​കി. ക​ള​ക്ട​റേ​റ്റി​ൽ വ​ച്ച് ന​റു​ക്കെ​ടു​പ്പ് വ​ഴി​യാ​ണ് കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് വി​വി​ധ പ്ലോ​ട്ടു​ക​ൾ ന​ൽ​കി​യ​ത്.
കൊ​തേ​രി​യി​ൽ പ​ത്തു വീ​ട്ടു​കാ​ർ​ക്കാ​ണ് കൊ​ക്ക​യി​ലി​ൽ പു​ന​ര​ധി​വാ​സ​ത്തി​ന് സ്ഥ​ലം ന​ൽ​കി​യ​ത്. ഭൂ​മി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും. നേ​ര​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി വീ​ടും സ്ഥ​ല​വും ഏ​റ്റെ​ടു​ത്ത 47 പേ​ർ​ക്ക് ഇ​വി​ടെ സ്ഥ​ലം ന​ൽ​കി​യി​രു​ന്നു. അ​തി​നി​ടെ കൊ​ക്ക​യി​ലി​ലെ പു​ന​ര​ധി​വാ​സ ഭൂ​മി കാ​ടു​ക​യ​റി താ​മ​സ യോ​ഗ്യ​മ​ല്ലാ​താ​യെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.
പ്ര​ദേ​ശ​ത്തേ​ക്ക് റോ​ഡ് മു​ത​ലാ​യ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടി​ല്ല. കൊ​തേ​രി​യി​ൽ വി​മാ​ന​ത്താ​വ​ള വി​ക​സ​ന​ത്തി​ന് വീ​ടും സ്ഥ​ല​വും വി​ട്ടു ന​ൽ​കി​യ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 19.2 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് കൊ​തേ​രി ഭാ​ഗ​ത്ത് ഏ​റ്റെ​ടു​ക്കു​ന്ന​ത്. ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി 200 കോ​ടി രൂ​പ ധ​ന​വ​കു​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.