ശാ​സ്ത്ര​രം​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, September 26, 2021 10:18 PM IST
കേ​ള​കം: ശാ​സ്ത്ര​രം​ഗ​ത്തി​ന്‍റെ സ്കൂ​ൾ​ത​ല ഉ​ദ്ഘാ​ട​നം കേ​ള​കം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ഐ​എ​സ്ആ​ർ​ഒ സീ​നി​യ​ർ സ​യി​ന്‍റി​സ്റ്റു​മാ​യ കെ.​കെ. സാ​യി​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ട്ടി​ക​ളി​ലെ ചെ​റി​യ ചേ​റി​യ പ​രീ​ക്ഷ​ണ​ങ്ങ​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും പ്ര​ക​ടി​പ്പി​ക്കൂ​ന്ന​തി​നു​ള്ള അ​വ​സ​രം സ്കൂ​ള്‍​ത​ല​ത്തി​ല്‍ വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്.​ടി. രാ​ജേ​ന്ദ്ര​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര പ്രസംഗിച്ചു.
വി​ദ്യാ​ർ​ഥി​ക​ളാ​യ അ​നു​പ​മ മ​രി​യ സാ​ജു, അ​ഖി​ല്‍ ഗീ​വ​ർ​ഗീ​സ്, ആ​ദി​ത്യ സു​രേ​ഷ്, അ​ർ​പ്പി​ത ര​വി എ​ന്നി​വ​ർ വിവിധ പരിപാ ടികൾ അവതരിപ്പിച്ചു. ​ ഓ​ൺ​ലൈ​ നാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ല്ല​വി മ​ധു, ഹെ​ഡ്മാ​സ്റ്റ​ർ എം.​വി. മാ​ത്യു, അ​ധ്യാ​പി​ക​മാ​രാ​യ അ​ശ്വ​തി, എം.​കെ.​രാ​ധി​ക, ജീ​നാ മേ​രി ത​ങ്ക​ച്ച​ൻ, അ​ലീ​ന തോ​മ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.