മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ടി​ന് സു​ര​ക്ഷ ശ​ക്ത​മാ​ക്കി
Friday, May 6, 2022 1:13 AM IST
കൂ​ത്തു​പ​റ​മ്പ്: മു​ഖ്യ​മ​ന്ത്രി​യു​ടെ പി​ണ​റാ​യി​യി​ലെ വീ​ടി​നു സ​മീ​പം കൊ​ല​ക്കേ​സ് പ്ര​തി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ടി​നും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ന്ന​ത പോ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ക​ണ്ണൂ​ർ സി​റ്റി ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പു​ന്നോ​ൽ ഹ​രി​ദാ​സ​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​യും ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യ നി​ജി​ൽ​ദാ​സി​നെ​യാ​ണ് പ്ര​ദേ​ശ​ത്തെ ഒ​രു വാ​ട​ക​വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ പി​ടി​കൂ​ടി​യി​ത്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി. പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ ഉ​ൾ​പ്പെ​ടെ സ്ഥാ​പി​ച്ച് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. നി​ല​വി​ൽ സ​ദാ​സ​മ​യ​വും പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട് ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശം. ഇ​പ്പോ​ൾ പ​ട്രോ​ളിം​ഗ് ഉ​ൾ​പ്പെ​ടെ വ​ർ​ധി​പ്പി​ച്ചി​ട്ടു​മു​ണ്ട്.