മു​ൻ സൈ​നി​ക​രെ ആ​ദ​രി​ച്ചു
Monday, August 15, 2022 1:17 AM IST
ചെ​മ്പേ​രി: 'ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് ' ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ണി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​മ്പേ​രി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ൻ സൈ​നി​ക​രെ ആ​ദ​രി​ച്ചു. ച​ന്ദ​ന​ക്കാം​പ​റ​യി​ലെ റി​ട്ട. ക്യാ​പ്റ്റ​ൻ സെ​ബാ​സ്റ്റ്യ​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ലി​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങ് മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷാ​ജി വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​മ്പേ​രി ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ കോ​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 1971 ലെ ​ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത ക്യാ​പ്റ്റ​ൻ സെ​ബാ​സ്റ്റ്യ​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ, കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത പൈ​സ​ക്ക​രി സ്വ​ദേ​ശി റി​ട്ട. ലെ​ഫ്റ്റ​ന​ന്‍റ് ബി​ജു അ​യ്യ​ങ്ക​നാ​ൽ എ​ന്നി​വ​രെ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ കോ​ട്ട​യി​ൽ പൊ​ന്നാ​ട​യ​ണി​യി​ച്ചു. സൈ​നി​ക​ർ അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. വി​മ​ൽ ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രൊ​ഫ​സ​ർ എം. ​വാ​സു​ദേ​വ​ൻ നാ​യ​ർ, ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ഫൊ​റോ​ന സെ​ക്ര​ട്ട​റി സി​ബി പു​ന്ന​ക്കു​ഴി, ബോ​ബി​ൻ അ​പ്പോ​ളോ, ജി​ജി ക​ടു​വാ​തൂ​ക്കി​ൽ, ബി​നോ​യ് അ​ടു​പ്പു​ക​ല്ലു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.