ഡോ​ക്യുമെ​ന്‍റ​റി രാ​ജ്യ​വി​രു​ദ്ധ​മ​ല്ല; പ്ര​ദ​ര്‍​ശി​പ്പി​ക്കും: കെ. ​സു​ധാ​ക​ര​ന്‍
Wednesday, January 25, 2023 12:56 AM IST
ക​ണ്ണൂ​ർ: ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​യു​ടെ പി​ന്നി​ലെ ച​രി​ത്രം ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി​യാ​യി പ്ര​ദ​ര്‍​ശി​പ്പി ക്കു​മ്പോ​ള്‍ അ​തി​നെ രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ ന്ന് ​കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ . ച​രി​ത്ര​വ​സ്തു​ത​ക​ളെ​യും യാ​ഥാ​ര്‍​ഥ്യ​ങ്ങ​ളെ​യും ത​മ​സ്‌​ക​രി​ക്കു​ക എ​ന്ന​ത് സം​ഘ്പ​രി​വാ​ര്‍ ന​യ​മാ​ണ്. ഗു​ജ​റാ​ത്ത് ക​ലാ​പ​കാ​ല​ത്ത് രാ​ജ്യ​ധ​ര്‍​മം പാ​ലി​ച്ചി​ല്ലെ​ന്ന് മു​മ്പ് പ​റ​ഞ്ഞ​ത് ബി​ബി​സി​യു​ടെ ഡോ​ക്യു​മെ​ന്‍റ​റി​യ​ല്ല, മ​റി​ച്ച് ബി​ജെ​പി പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന അ​ട​ല്‍ ബി​ഹാ​രി വാ​ജ്‌​പേ​യി ആ​യി​രു​ന്നു. ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​യു​ടെ പൊ​ള്ളു​ന്ന വ​സ്തു​ത ലോ​കം പ​ണ്ടേ തി​രി​ച്ച​റി​ഞ്ഞ​താ​ണ്. അ​ധി​കാ​ര​വും പ​ണ​ക്കൊ​ഴു​പ്പും കൊ​ണ്ട് വി​ല​യ്‌​ക്കെ​ടു​ത്ത മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് ഇ​രു​ള്‍ വീ​ണ ഭൂ​ത​കാ​ലം വെ​ള്ള​പൂ​ശി വി​ശു​ദ്ധ​രാ​കാ​ന്‍ ശ്ര​മി​ക്കു​ന്ന ന​രേ​ന്ദ്ര​മോ​ദി​ക്കും അ​മി​ത്ഷാ​യ്ക്കും ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി​യി​ലൂ​ടെ വി​ളി​ച്ചു പ​റ​ഞ്ഞ സ​ത്യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​ഞ്ഞെ​ന്നു​വ​രി​ല്ല. ന​രേ​ന്ദ്ര​മോ​ദി​യും ബി​ജെ​പി ഭ​ര​ണ​കൂ​ട​വും സം​ഘ്പ​രി​വാ​റും വി​ല​ക്ക് ക​ല്‍​പ്പി​ച്ച ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​യു​ടെ നേ​ര്‍​ചി​ത്രം വ​ര​ച്ചു​കാ​ട്ടു​ന്ന ബി​ബി​സി​യു​ടെ ഡോ​ക്യു​മെ​ന്‍റ​റി സം​സ്ഥാ​ന​ത്തു​ട​നീ​ളം കോ​ണ്‍​ഗ്ര​സ് പ്ര​ദ​ര്‍​ശി​പ്പി​ക്കും. അ​തി​നെ ത​ട​യാ​മെ​ന്ന​ത് സം​ഘ്പ​രി​വാ​രി​ന്‍റെ വെ​റും വ്യാ​മോ​ഹ​മാ​ണ്.