ക​ണി​ച്ചാ​ർ ഇ​നി കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ൽ
Friday, March 17, 2023 12:49 AM IST
ക​ണി​ച്ചാ​ർ: ക​ണി​ച്ചാ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 2022 - 23 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്തും ബ​സ് സ്റ്റാ​ൻ​ഡി​ലു​മാ​യി സ്ഥാ​പി​ച്ച സി​സി​ടി​വി ക​ളു​ടെ സ്വി​ച്ച് ഓ​ൺ ക​ർ​മം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ച്ചു.
ര​ണ്ടു ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​വും ബ​സ് സ്റ്റാ​ൻ​ഡും ഉ​ൾ​പ്പെ​ടു​ത്തി നാ​ല് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. പേ​രാ​വൂ​ർ ബ്ലോ​ക്കി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് സി​സി​ടി​വി സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്. മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​നും സാ​മു​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യാ​നും ഇ​തി​ലൂ​ടെ സാ​ധ്യ​മാ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് വ​ട​ശേ​രി, പ​ഞ്ചാ​യ​ത്തം​ഗം ജി​മ്മി ഏ​ബ്ര​ഹാം, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ൻ.​പ്ര​ദീ​പ​ൻ, സീ​നി​യ​ർ ക്ലാ​ർ​ക്ക് ഷി​നോ​യ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.