ഇ​ന്ധ​ന സെ​സ് ഇ​ന്നു മു​ത​ൽ; മാ​ഹി‌ പ​ന്പു​ക​ളി​ൽ വ​ൻ തി​ര​ക്ക്
Saturday, April 1, 2023 1:14 AM IST
മാ​ഹി: കേ​ര​ള ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച പെ​ട്രോ​ളി​നും ഡീ​സ​ലി​നും ര​ണ്ടു രൂ​പ സെ​സ് ഇ​ന്നു മു​ത​ൽ ന​ട​പ്പി​ൽ വ​രും.
ഇ​തോ​ടെ മാ​ഹി മേ​ഖ​ല​യി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ തി​ര​ക്ക് വീ​ണ്ടും കൂ​ടും. 2022 മേ​യ് മൂ​ന്നി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ന്ധ​ന വി​ല​യി​ലെ എ​ക്സ്‌​സൈ​സ് ഡ്യൂ​ട്ടി കു​റ​ച്ച​ശേ​ഷം ക​ഴി​ഞ്ഞ 10 മാ​സ​ത്തോ​ള​മാ​യി എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ഇ​ന്ധ​ന​വി​ല കൂ​ട്ടി​യി​ട്ടി​ല്ല. തു​ട​ർ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ളോ​ട് വി​ല്പ​ന നി​കു​തി കു​റ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കേ​ര​ളം കു​റ​ച്ചി​ല്ല. അ​തേ​സ​മ​യം കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി ഉ​ൾ​പ്പെ​ടെ മാ​ഹി​യി​ൽ പു​തു​ച്ചേ​രി സ​ർ​ക്കാ​ർ നി​കു​തി കു​റ​ച്ചി​രു​ന്നു. കേ​ര​ള​വു​മാ​യി ലി​റ്റ​റി​ന് 10 രൂ​പ​യ്ക്കു​മേ​ൽ വ്യ​ത്യാ​സം വ​ന്ന​തോ​ടെ മാ​ഹി​യി​ൽ ഇ​ന്ധ​നം നി​റ​യ​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കൂ​ടി​യി​ട്ടു​ണ്ട്.
മാ​ഹി​യി​ൽ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 93.80 രൂ​പ​യു​ള്ള​പ്പോ​ൾ കേ​ര​ള​ത്തി​ൽ 105.85 രൂ​പ​യാ​ണ് വി​ല. 12 രൂ​പ കു​റ​വ്. ഡീ​സ​ൽ മാ​ഹി​യി​ൽ 83.72 രൂ​പ എ​ന്ന​ത് കേ​ര​ള​ത്തി​ൽ 94.80 രൂ​പ​യാ​ണ്.11 രൂ​പ കു​റ​വ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു മാ​ഹി​യി​ലേ​ക്ക് ഇ​ന്ധ​ന​ത്തി​നാ​യി വാ​ഹ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്ക് തു​ട​രു​ന്ന​ത്. മാ​ഹി​യി​ൽ നി​ന്ന് ഇ​ന്ധ​ന​ക്ക​ട​ത്തും ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് വീ​ണ്ടും ര​ണ്ടു​രൂ​പ കേ​ര​ള​ത്തി​ൽ കൂ​ട്ടു​ന്ന​ത്. ഇ​തോ​ടെ മാ​ഹി​യി​ൽ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 14 രൂ​പ കു​റ​വു​വ​ന്നേ​ക്കും ഡീ​സ​ലി​ന് 13 രൂ​പ​യും.