ത​ലാ​ൽ ഗ്രൂ​പ്പി​ന്‍റെ ഇ​ന്ത്യ​യി​ലെ ആ​ദ്യ സ്ഥാ​പ​നം ഇ​ന്ന് ഇ​രി​ട്ടി​യി​ൽ തു​റ​ക്കും
Sunday, April 21, 2024 7:23 AM IST
ഇ​രി​ട്ടി: ഷോ​പ്പിം​ഗ് മാ​മാ​ങ്ക​ത്തി​ന് ഇ​രി​ട്ടി​ക്ക് പു​തു​മു​ഖം ന​ൽ​കാ​നാ​യി ത​ലാ​ൽ ഗ്രൂ​പ്പ് . ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സ്ഥാ​പ​ന​മാ​യ ത​ലാ​ൽ മാ​ർ​ക്ക​റ്റ് ഇ​ന്ന് ഇ​രി​ട്ടി​യി​ൽ സെ​യ്ദ് മു​ന​വ​ർ അ​ലി ഷി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​കും.

ഒ​രു കു​ടും​ബ​ത്തി​ന് വേ​ണ്ട എ​ല്ലാ സാ​ധ​ന​ങ്ങ​ളും ഒ​രു കു​ട​ക്കീ​ഴി​ൽ എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ര​വ​ധി ഓ​ഫ​റു​ക​ളും ഓ​ട്ടേ​റെ സ​മ്മാ​ന​ങ്ങ​ളു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 499 രൂ​പ​യു​ടെ മു​ക​ളി​ലു​ള്ള എ​ല്ലാ പ​ർ​ച്ചേ​ഴ്സു​ക​ൾ​ക്കും ഗി​ഫ്റ്റ് കൂ​പ്പ​ണു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

ഒ​ന്നാം സ​മ്മാ​ന​മാ​യി ഹോ​ണ്ട ആ​ക്റ്റീ​വ ര​ണ്ടു പേ​ർ​ക്ക്, ര​ണ്ടാം സ​മ്മാ​നം ഡ​ബി​ൾ ഡോ​ർ ഫ്രി​ഡ്ജ്, മൂ​ന്നാം സ​മ്മാ​നം 10000 രൂ​പ​യു​ടെ ഷോ​പ്പിം​ഗ് വൗ​ച്ച​ർ പ​ത്ത് പേ​ർ​ക്ക്, നാ​ലാം സ​മ്മാ​നം ഗ്രൈ​ൻ​ഡ​ർ, അ​ഞ്ചാം സ​മ്മാ​നം പ​ത്ത് പേ​ർ​ക്ക് ര​ണ്ടാ​യി​രം രൂ​പ​യു​ടെ ഷോ​പ്പിം​ഗ് വൗ​ച്ച​ർ എ​ന്നി​വ​യും ല​ഭി​ക്കും. 1983 ൽ ​യു​എ​ഇ​യി​ലാ​ണ് ത​ലാ​ൽ ഗ്രൂ​പ്പ് സ്ഥാ​പി​ത​മാ​യ​ത്. ഇ​ന്ന് യു​എ​ഇ​ക്ക് പു​റ​മെ ബ​ഹി​റി​ൻ, ഖ​ത്ത​ർ, ഒ​മാ​ൻ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ൾ ഉ​ണ്ട്.

ഇ​രി​ട്ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പി.​പി. ഉ​സ്മാ​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ്, സ​ത്യ​ൻ കൊ​മ്മേ​രി,ഇ​ബ്രാ​ഹിം മു​ണ്ടേ​രി, അ​യൂ​ബ് പൊ​യി​ല​ൻ, റെ​ജി തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.