വ​ര്‍​ഗീ​യ​വാ​ദി​ക​ളാ​ക്കി​യു​ള്ള പ്ര​ച​ര​ണ​ത്തി​നെ​തി​രേ കേ​സ്
Sunday, April 21, 2024 7:23 AM IST
പ​യ്യ​ന്നൂ​ര്‍: മു​സ്‌​ലിം വോ​ട്ട​ര്‍​മാ​രെ​യും കാ​സ​ര്‍​ഗോ​ഡ് ത​ള​ങ്ക​ര നി​വാ​സി​ക​ളെ​യും വ​ര്‍​ഗീ​യ​വാ​ദി​ക​ളാ​ക്കി​യു​ള്ള പ്ര​ച​ര​ണ​ത്തി​നെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

പ​യ്യ​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്‌​ലീം യൂ​ത്ത് ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷ​ജീ​ര്‍ ഇ​ഖ്ബാ​ലി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ്.​പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ച​ാര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഹ​ള​യു​ണ്ടാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ വി​ദ്വേ​ഷ​ജ​ന​ക​മാ​യ വീ​ഡി​യോ​ക​ള്‍ പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് പ്ര​ചാ​ര​ക​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കി​യ വീ​ഡി​യോ മൂ​ന്ന് എം​എ​ല്‍​എ​മാ​രും സ്ഥാ​നാ​ര്‍​ഥി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മു​ള്‍​പ്പെ​ടെ ഷെ​യ​ര്‍ ചെ​യ്തി​രു​ന്നു. ഇ​തി​നെ​തി​രെ ഡി​ജി​പി​ക്കും കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ള്‍​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു.