ഇ​നീ​ഷി​യോ ബ്രാ​ൻ​ഡ് പ്ര​കാ​ശ​ന​വും ലോ​ഗോ ലോ​ഞ്ചും ന​ട​ത്തി
Thursday, April 25, 2024 1:34 AM IST
ത​ളി​പ്പ​റ​മ്പ്: അ​ന്താ​രാ​ഷ്‌​ട്ര വ്യ​വ​സാ​യ-​വാ​ണി​ജ്യ രം​ഗ​ത്തെ പ്ര​ഗ​ല്‍​ഭ​രാ​യ എ​ബി​സി ഗ്രൂ​പ്പ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും സ​ജീ​വ​മാ​കു​ന്നു. കേ​ര​ള​ത്തി​ലെ തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ മു​ഖഛാ​യ മാ​റ്റാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് ത​ളി​പ്പ​റ​മ്പ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ബി​സി ഗ്രൂ​പ്പ്. സം​രം​ഭ​ക രം​ഗ​ത്തെ വ​ള​ര്‍​ച്ച​യു​ടെ ഭാ​ഗ​മാ​വു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന് ഫൗ​ണ്ട​റും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ മു​ഹ​മ്മ​ദ് മ​ദ​നി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

വ​ർ​ധി​ച്ചു വ​രു​ന്ന തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ല്‍ കോ​ഴ്സു​ക​ള്‍ രൂ​പ​ക​ല്‍​പ​ന ചെ​യ്ത് വി​ദ്യാ​ർ​ഥി​ക​ളെ തൊ​ഴി​ല്‍ നേ​ടാ​ന്‍ പ്രാ​പ്ത​രാ​ക്കി, ഉ​യ​ര്‍​ന്നു വ​രു​ന്ന തൊ​ഴി​ല്‍ ദാ​താ​ക്ക​ള്‍​ക്ക് മി​ക​ച്ച ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ സം​ഭാ​വ​ന ചെ​യ്യു​ക എ​ന്ന​താ​ണ് പ്ര​ധാ​ന ഉ​ദ്ദേ​ശം.

ന​മ്മു​ടെ നാ​ട്ടി​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന രീ​തി​യി​ലു​ള്ള തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ള്‍ ഇ​ല്ലാ​ത്ത​താ​ണ് വി​ദേ​ശ പ​ഠ​നം തെ​ര​ഞ്ഞെ​ടു​ത്ത് അ​വ​രെ ക​ട​ല്‍ ക​ട​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​നു​ള്ള തു​ട​ക്ക​മാ​ണ് എ​ബി​സി ഗ്രൂ​പ്പ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൊ​ഴി​ല്‍ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല നേ​രി​ടു​ന്ന ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യി​ലൂ​ന്നി എ​ബി​സി ഗ്രൂ​പ്പ് ആ​രം​ഭി​ക്കു​ന്ന പു​തി​യ സം​രം​ഭ​മാ​യ ഇ​നീ​ഷി​യോ ബ്രാ​ന്‍​ഡ് പ്ര​കാ​ശ​ന​വും ലോ​ഗോ ലോ​ഞ്ചും എ​ബി​സി ഹൗ​സി​ല്‍ ന​ട​ന്നു.

എ​ബി​സി കോ​ര്‍​പ​റേ​റ്റ് ഓ​ഫീ​സി​നോ​ട് ചേ​ര്‍​ന്നൊ​രു​ക്കു​ന്ന വി​ശാ​ല​മാ​യ കാ​മ്പ​സി​ല്‍ അ​തി​നൂ​ത​ന​വും കാ​ലാ​നു​സൃ​ത​വു​മാ​യ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ള്‍, അ​ത്യാ​ധു​നി​ക പ​ഠ​ന സം​വി​ധാ​ന​ങ്ങ​ള്‍, ഓ​രോ മേ​ഖ​ല​യി​ലും അ​നു​ഭ​വ സ​മ്പ​ത്തു​ള്ള അ​ധ്യാ​പ​ക​രും പ​രി​ശീ​ല​ക​രും, ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ഉ​ള്‍​പ്പെ​ടെ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള പ​ഠ​ന രീ​തി, തൊ​ഴി​ല്‍ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് പു​ത്ത​ന്‍ അ​നു​ഭ​വ​മാ​യി​രി​ക്കും. വ്യ​ക്തി​ത്വ വി​ക​സ​നം, ഭാ​ഷാ നൈ​പു​ണ്യം തു​ട​ങ്ങി​യ​വ​യ്ക്ക് പ്ര​ത്യേ​ക ഊ​ന്ന​ല്‍ ന​ല്‍​കി​കൊ​ണ്ടു​ള്ള പ​രി​ശീ​ല​ന​രീ​തി​യാ​ണ് ഇ​നീ​ഷി​യോ അ​വ​ലം​ബി​ക്കു​ന്ന​ത്. ഇ​വി​ടെ പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ര്‍​ക്ക് അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ല്‍ ജോ​ലി ല​ഭി​ക്കു​ന്ന​തി​നു​ള്ള പ്ലേ​സ്‌​മെ​ന്‍റ് സെ​ന്‍റ​റും ഇ​തോ​ടൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കും. ജൂ​ണ്‍ മാ​സ​ത്തി​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും. എ​ബി​സി ഗ്രൂ​പ്പ് ഫൗ​ണ്ട​ര്‍ ഡ​യ​റ​ക്ട​ര്‍​മാ​രാ​യ കെ.​എ​ന്‍.​ജു​നൈ​ദ്, അ​ബ്ദു​ള്‍ വാ​ഹി​ദ്, ഡ​യ​ര​ക്ട​ര്‍ മു​ഹ​മ്മ​ദ് ത​സ്ലീം എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

എ​ബി​സി ഹൗ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ എം​ഡി മു​ഹ​മ്മ​ദ് മ​ദ​നി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. എ​ബി​സി ഗ്രൂ​പ്പ് ഫൗ​ണ്ട​ര്‍ ഡ​യ​റ​ക്ട​ര്‍ കെ.​എ​ൻ. ജു​നൈ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​രം​ഭ​ത്തി​ന്‍റെ വെ​ബ്‌​സൈ​റ്റ് പ്ര​കാ​ശ​നം പ്ര​വീ​ണ്‍ ച​ന്ദ്ര (ആ​ര്‍​കി​ടെ​ക്ട്) യും, ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള മൊ​ബൈ​ല്‍ ആ​പ് ലോ​ഞ്ച് അ​ബ്ദു​ൾ സ​മ​ദ് അ​മാ​നി​യും നി​ര്‍​വ​ഹി​ച്ചു.

തു​ട​ർ​ന്ന് വ​ര്‍​ധി​ച്ചു വ​രു​ന്ന തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലു​ള്ള നൈ​പു​ണ്യ വി​ക​സ​ന ത്തി​ന്‍റെ കു​റ​വ് മൂ​ലം മി​ക​ച്ച ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ ല​ഭി​ക്കു​ന്ന​തി​ല്‍ തൊ​ഴി​ല്‍ ദാ​താ​ക്ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്‌​ന ങ്ങ​ളെ കു​റി​ച്ചും അ​ത് മ​റി​ക​ട​ക്കാ​നു​ള്ള മാ​ര്‍​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും കെ. ​എ​ൻ. ജു​നൈ​ദ്, ജ​സീ​ല (ഓ​പ​റേ​ഷ​ന​ല്‍ ഹെ​ഡ്, എ​ബി​സി ഗ്രൂ​പ്പ്) തു​ട​ങ്ങി​യ​വ​ര്‍ പ്ര​സ​ന്‍റേ​ഷ​ന്‍ ന​ട​ത്തി.